ഹാല്‍ സിനിമ കാണുമെന്ന് ഹൈക്കോടതി

ഹാല്‍ സിനിമ കാണുമെന്ന് ഹൈക്കോടതി

ഹാല്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ സിനിമ നേരിട്ടു കാണാമെന്ന് ഹൈക്കോടതി അറിയിച്ചു. സംഘപരിവാര്‍ താത്പര്യത്തിന് വഴങ്ങി പ്രദര്‍ശനാനുമതി നിഷേധിച്ചത് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം അറിയിച്ചത്. സിനിമ കാണണമെന്ന ആവശ്യം സിംഗിള്‍ ബെഞ്ച് അധ്യക്ഷന്‍ ജസ്റ്റിസ് വിജി അരുണ്‍ അംഗീകരിച്ചു. ഹര്‍ജിയിലെ കക്ഷികളുടെ അഭിഭാഷകര്‍ക്കൊപ്പമാകും സിനിമ കാണുക. എപ്പോള്‍ കാണണം എന്നതില്‍ ചൊവ്വാഴ്ച തീരുമാനമെന്നും കോടതി അറിയിച്ചു.

സിനിമ കാണാന്‍ കമ്മിറ്റിയെ നിയോഗിക്കണമെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. മതവികാരം വ്രണപ്പെടുത്തുന്ന ഒന്നും സിനിമയില്‍ ഇല്ലെന്നും ക്രിസ്ത്യന്‍ സമൂഹത്തെ മോശമായി ചിത്രീകരിക്കുന്നില്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. അതേസമയം ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

administrator

Related Articles