ജിയോ ടിവി, ജിയോ ടിവി+ എന്നിവ വഴി രാജ്യത്തുടനീളമുള്ള ഡിജിറ്റല്‍ പ്രേക്ഷകര്‍ക്ക് ബ്ലൂംബെര്‍ഗിന്റെ പ്രീമിയം ആഗോള ബിസിനസ് വാര്‍ത്തകളും വീഡിയോ പ്രോഗ്രാമിംഗും ലഭ്യമാക്കുന്നതിനായി ഇന്ത്യയിലെ മുന്‍നിര ഒടിടി പ്ലാറ്റ്ഫോമായ ജിയോ ടിവിയുമായി തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ച് ബ്ലൂംബെര്‍ഗ് മീഡിയ.
ഈ സഹകരണത്തിലൂടെ ബ്ലൂംബെര്‍ഗ് ടിവി+ ഉം ബ്ലൂംബെര്‍ഗ് ഒറിജിനല്‍സും ഇപ്പോള്‍ ജിയോയുടെ 500 ദശലക്ഷത്തിലധികം ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. ബ്ലൂംബെര്‍ഗിന്റെ ആഗോള ബിസിനസ്, സാമ്പത്തിക തത്സമയ വാര്‍ത്താ ചാനലിലേക്കും മറ്റു ഡോക്യുമെന്ററി ഉള്ളടക്കത്തിലേക്കും നേരിട്ട് പ്രവേശനം വാഗ്ദാനം ചെയ്യുന്നു.
ജിയോ ടിവി നിലവില്‍ 16 ഭാഷകളിലായി 200-ലധികം പ്രക്ഷേപകരില്‍ നിന്നുള്ള 1,000-ലധികം ടിവി ചാനലുകളിലേക്ക് ആക്സസ് നല്കുന്നു. അതേസമയം ജിയോ ടിവി+ ജിയോഫൈബര്‍, ജിയോ എയര്‍ഫൈബര്‍ വഴി കണക്റ്റഡ് ടിവികളിലേക്ക് അനുഭവം വ്യാപിപ്പിക്കുന്നു.
ലോകോത്തര റിപ്പോര്‍ട്ടിംഗും ആഗോള വിപണികള്‍, സമ്പദ് വ്യവസ്ഥകള്‍, നവീകരണം എന്നിവയെക്കുറിച്ചുള്ള വിദഗ്ദ്ധ ഉള്‍ക്കാഴ്ചകളും ഉള്‍ക്കൊള്ളുന്ന ദി ഏഷ്യ ട്രേഡ്, ബ്ലൂംബെര്‍ഗ് ടെക്, ദി ഫ്യൂച്ചര്‍ വിത്ത് ഹന്ന ഫ്രൈ, ഇന്‍സൈറ്റ് വിത്ത് ഹാസ്ലിന്ഡ അമിന്‍ എന്നിവയുള്‍പ്പെടെയുള്ള ബ്ലൂംബെര്‍ഗിന്റെ മുഴുവന്‍ പരിപാടികളും ഇപ്പോള്‍ ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് സ്ട്രീം ചെയ്യാന്‍ കഴിയും.

