ഇന്ത്യന്‍ ടെക്നോളജി രംഗത്തെ പ്രമുഖ സ്ഥാപനമായ സോഹോ കോര്പ്പറേഷന് പുറത്തിറക്കിയ തദ്ദേശീയ മെസേജിംഗ് ആപ്ലിക്കേഷനാണ് ‘അറട്ടൈ’. വാട്സ്ആപ്പിന് ബദലായി സോഹോ അവതരിപ്പിച്ച ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പായ ‘അറട്ടൈ’യിലേക്ക് കൂടുതല്‍ അപ്ഡേറ്റുകള് വരുകയാണ്. അറട്ടൈയില്‍ കോളര്‍ ട്യൂണ്‍ കസ്റ്റം ആയി സെറ്റ് ചെയ്യാം. അറട്ടൈ ആപ്പ് തുറന്ന ശേഷം സെറ്റിംഗ്സില് പ്രവേശിച്ച് ‘കോള്‍സ് ആന്‍ഡ് മീറ്റിംഗ്സ്’ എന്ന ഓപ്ഷന് തെരഞ്ഞെടുത്താല്‍ കോളര്‍ ട്യൂണ്‍ സെറ്റ് ചെയ്യാനുള്ള ഓപ്ഷന് കാണാനാകും. നിലവില്‍ ആപ്പ് നല്കുന്ന ചുരുക്കം കോളര്‍ ട്യൂണ്‍ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കുകയോ, അല്ലെങ്കില്‍ കസ്റ്റം കോളര്‍ ട്യൂണ്‍സ് സെറ്റ് ചെയ്യുകയോ ചെയ്യാം. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ട്രാക്ക് ഇതിലൂടെ കോളര്‍ ട്യൂണായി ക്രമീകരിക്കാം. ഇതിന് പുറമെ മറ്റനേകം അപ്ഡേറ്റുകളും അറട്ടൈ ആപ്പിലേക്ക് വരുന്നുണ്ട്. ചാറ്റിലെ മെസേജുകള്‍ ഡിലീറ്റ് ചെയ്യാനുള്ള സൗകര്യമാണ് ഇതിലൊന്ന്. ‘ഡിലീറ്റ് ഫോര്‍ മി’, ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ എന്നീ ഓപ്ഷനുകള്‍ ഉടന്‍ തന്നെ വരുമെന്ന് അറട്ടൈ ആപ്പ് അധികൃതര്‍ വ്യക്തമാക്കി.
administrator

