പലസ്തീന്‍ അനുകൂല നിലപാടില്‍ ഷെയിന്‍ നിഗത്തിനെതിരെ സൈബര്‍ ആക്രമണം

പലസ്തീന്‍ അനുകൂല നിലപാടില്‍ ഷെയിന്‍ നിഗത്തിനെതിരെ സൈബര്‍ ആക്രമണം

പലസ്തീന്‍ വിഷയത്തില്‍ പ്രതികരിച്ച ഷെയിന്‍ നിഗത്തിനെതിരെ കടുത്ത സൈബര്‍ ആക്രമണം. സംഘപരിവാര്‍ അനുകൂലികളായ പേജുകളില്‍ ഷെയിനിന്റെ മതത്തെ മുന്‍നിര്‍ത്തിയാണ് സൈബര്‍ ആക്രമണം. പുതിയ ചിത്രം ബള്‍ട്ടിയുടെ പോസ്റ്ററുകളും വ്യാപകമായി നശിപ്പിച്ചു.

ഗാസയിലെ വംശഹത്യക്കെതിരെ നിലപാട് വ്യക്തമാക്കിയ നടന്‍ ഷെയിന്‍ നിഗത്തിനെതിരെ വ്യാപകമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ഷെയിന്റെ പോസ്റ്റുകള്‍ക്ക് താഴെ വലതുപക്ഷ അനുകൂലികളായ പേജുകളില്‍ നിന്നാണ് അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുന്നത്. മതത്തെ മുന്‍നിര്‍ത്തിയുള്ള വര്‍ഗീയ പരാര്‍ശങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. അതിനിടെയാണ് സിനിമ പോസ്റ്ററുകള്‍ നശിപ്പിക്കപ്പെടുന്നത്. ഷെയിന്റെ പുതിയ ചിത്രമായ ബള്‍ട്ടിയുടെ പോസ്റ്ററുകളാണ് കേരളത്തിലുടനീളം വ്യാപകമായി നശിപ്പിക്കുന്നത്. ഇതിനെതിരെ ചിത്രത്തിന്റെ നിര്‍മാതാവ് സന്തോഷ് ടി. കുരുവിള രംഗത്ത് വന്നിരുന്നു. ഇത് കടുത്ത അസഹിഷ്ണുതയാണെന്നും എന്താണ് ഷെയ്ന്‍ നിഗം എന്ന ഒരു മികച്ച യുവനടന്‍ ഇത്രമേല്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചിരുന്നു. കുഞ്ഞുങ്ങളെ കൊല്ലുന്നത് കണ്ടിട്ടാണ് താന്‍ പ്രതികരിച്ചതെന്നും എന്നാല്‍ പലരും കണ്ടത് തന്റെ മതമാണെന്നും ഷെയ്ന്‍ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിരുന്നു.

administrator

Related Articles