ചെന്നൈ ആസ്ഥാനമായുള്ള സോഹോ കോര്പ്പറേഷന് വികസിപ്പിച്ചെടുത്ത ഇന്‍സ്റ്റന്റ് മെസ്സേജിങ് ആപ്ലിക്കേഷനാണ് അറട്ടൈ. ആപ്പ് സ്റ്റോറിലും പ്ലേ സ്റ്റോറിലും മുന്‍നിരയിലെത്തിക്കൊണ്ട് ഈ ആപ്പ് വലിയ നേട്ടമാണ് ഇപ്പോള്‍ കൈവരിക്കുന്നത്. ‘അറട്ടൈ’ ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ അടുത്തിടെ ഒന്നാമതെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലും അറട്ടൈ ഒന്നാമതെത്തിയിരിക്കുന്നത്. സൗജന്യ ആപ്പുകളുടെ പട്ടികയിലാണ് അറട്ടൈയുടെ നേട്ടം. അറട്ടൈ ആപ്പ്, പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ഒന്നാമതെത്തിയത് വലിയ നേട്ടമാണെന്നും ഇതിലേക്ക് നയിച്ച എല്ലാ യൂസര്‍മാര്‍ക്കും നന്ദി അറിയിക്കുന്നതായും അറട്ടൈ അധികൃതര്‍ എക്സില്‍ പറഞ്ഞു.
അതേസമയം വ്യക്തിഗത സംഭാഷണങ്ങള്‍ക്ക് പുറമെ ഗ്രൂപ്പ് ചാറ്റുകള്‍ക്കും പിന്തുണ നല്കുന്നു. ഇത് ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കുന്നു. അറട്ടൈ സൗജന്യമായി ഉപയോഗിക്കാവുന്ന ഒരു ക്രോസ്-പ്ലാറ്റ്ഫോം ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പാണ്. ടെക്സ്റ്റ്, വോയ്സ് മെസേജിംഗ്, ഓഡിയോ, വീഡിയോ കോളുകള്‍, മീഡിയ ഷെയറിംഗ്, സ്റ്റോറി പോസ്റ്റിംഗ്, ഗ്രൂപ്പ് ചാറ്റുകള്‍ എന്നിവയുള്‍പ്പെടെ നിരവധി സവിശേഷതകള്‍ അറട്ടൈ ആപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്. സ്മാര്‍ട്ട്ഫോണുകള്‍, ടാബ്ലെറ്റുകള്, ഡെസ്ക്ടോപ്പുകള്‍ തുടങ്ങിയ ഉപകരണങ്ങളില്‍ ഈ ആപ്പ് പ്രവര്‍ത്തിക്കും.

