ചൈനീസ് സാങ്കേതിക ഭീമനായ ആലിബാബ തങ്ങളുടെ ഏറ്റവും പുതിയതും ശക്തവുമായ ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് മോഡലായ Qwen3Max പുറത്തിറക്കി. ആലിബാബയുടെ എഐ രംഗത്തെ ഏറ്റവും വലിയ നിക്ഷേപമാണ് ഈ മോഡല്. ഓപ്പണ് എഐയുടെ ജിപിടി5, ഗൂഗിളിന്റെ ജെമിനി 2.5 പ്രോ, ക്ലോഡിന്റെ ഒപസ് 4 തുടങ്ങിയവയുമായി മത്സരിക്കാനാണ് Qwen3 മാക്സ് എന്ന ഈ പുതിയ എഐ മോഡല് എത്തുന്നത്. ആലിബാബയുടെ ക്യുവെന് എഐ മോഡലുകളുടെ സീരീസിലെ ആദ്യ മോഡലാണ് Qwen3Max. കമ്പനിയുടെ ഇതുവരെയുള്ളതില് വെച്ച് ഏറ്റവും ശക്തമായ മോഡലായ ക്യുവെന്3 മാക്സില് ഒരു ട്രില്യണിലധികം പാരാമീറ്ററുകള് അഥവാ വേരിയബിളുകള് അടങ്ങിയിരിക്കുന്നുവെന്ന് ആലിബാബ വ്യക്തമാക്കുന്നു.
ഇതിന് ഒരു ട്രില്യണിലധികം പാരാമീറ്ററുകള് ഉണ്ട്. ഇത് AI മോഡലുകളില് ഒരു വലിയ സംഖ്യയാണ്. ഒരു എഐ സിസ്റ്റം വിവരങ്ങള് എങ്ങനെ പ്രോസസ്സ് ചെയ്യുന്നുവെന്ന് നിര്ണ്ണയിക്കുന്ന സാങ്കേതികവിദ്യയാണ് പാരാമീറ്ററുകള് അഥവാ വേരിയബിളുകള്. മാത്രമല്ല കോഡ് ജനറേഷനിലും ഓട്ടോണമസ് ഏജന്റ് കഴിവുകളിലും ക്യുവെന് 3 മാക്സ് (Qwen3 Max) പ്രത്യേക കഴിവുകള് കാണിക്കുന്നുവെന്നും ആലിബാബ ക്ലൗഡിലെ ചീഫ് ടെക്നോളജി ഓഫീസര് ഷൗ ജിന്ഗ്രെന് കമ്പനിയുടെ വാര്ഷിക സമ്മേളനത്തില് വ്യക്തമാക്കിയിരുന്നു.
കോഡ് നിര്മ്മാണത്തിലും സ്വയംഭരണ ഏജന്റ് കഴിവുകളിലും Qwen3Max വളരെ ശക്തമാണ്. ഇതിനര്ത്ഥം, ഒരു ലക്ഷ്യം നേടുന്നതിനായി മനുഷ്യന്റെ സഹായമില്ലാതെ സ്വയം തീരുമാനമെടുക്കാനും പ്രവര്ത്തിക്കാനും ഈ എഐ സിസ്റ്റത്തിന് കഴിയും. അതായത് ചാറ്റ്ബോട്ടുകള് ചെയ്യുന്നതുപോലെ നിരന്തരമായ മനുഷ്യ ഇടപെടലിന്റെ ആവശ്യമില്ലാതെ തന്നെ സ്വന്തം തീരുമാനങ്ങള് എടുക്കാനും സ്വതന്ത്രമായി പ്രവര്ത്തിക്കാനും എഐ സിസ്റ്റങ്ങളെ ഈ ഓട്ടോണമസ് സവിശേഷത അനുവദിക്കുന്നു. ഈ പുതിയ എഐ സിസ്റ്റത്തിന് ചാറ്റ്!ജിപിടി പോലുള്ള ഒരു ചാറ്റ്ബോട്ടിനെ അപേക്ഷിച്ച് കുറച്ച് മനുഷ്യ ഇടപെടലുകള് മാത്രമേ ആവശ്യമുള്ളൂ എന്നാണ് ഓട്ടോണമസ് ഏജന്റ് കഴിവുകള് എന്നതുകൊണ്ട് അര്ഥമാക്കുന്നത്. കോഡിംഗ് പ്രശ്നങ്ങള് പരിഹരിക്കാനുള്ള എഐ മോഡലുകളുടെ കഴിവുകള് വിലയിരുത്തുന്ന ബെഞ്ച്മാര്ക്കായ ടൗ2ബെഞ്ച് പോലുള്ള മൂന്നാം കക്ഷി ബെഞ്ച്മാര്ക്കുകളില് എതിരാളികളെക്കാള് മികച്ച പ്രകടനം ക്യുവെന് 3 മാക്സ് കാഴ്ചവച്ചതായി ആലിബാബ പറഞ്ഞു. ആന്ത്രോപിക്സിന്റെ ക്ലോഡ്, ഡീപ്സീക്ക് വി3.1 തുടങ്ങിയവ ഉള്പ്പെടെയുള്ള എതിരാളികളെക്കാള് മികച്ച പ്രകടനമാണ് ക്യുവെന് 3 മാക്സ് നടത്തിയതെന്നാണ് ആലിബാബ പറയുന്നത്.

