ഐഫോണ്‍ 17 പ്രോ മാക്‌സില്‍ എടുത്ത ചിത്രങ്ങള്‍ പങ്കുവെച്ച് ആപ്പിള്‍ സിഇഒ

ഐഫോണ്‍ 17 പ്രോ മാക്‌സില്‍ എടുത്ത ചിത്രങ്ങള്‍ പങ്കുവെച്ച് ആപ്പിള്‍ സിഇഒ

കഴിഞ്ഞദിവസം ലോഞ്ച് ചെയ്ത് വില്‍പ്പന ആരംഭിച്ച ഐഫോണ്‍ 17 പ്രോ മാക്‌സില്‍ നിന്നെടുത്ത ആദ്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ആപ്പിള്‍ സിഇഒ ടിം കുക്ക്. പുതിയ ഐഫോണ്‍ മോഡലില്‍ നിന്ന് ചിത്രങ്ങളെടുത്തത് ഇനെസ്, വിനൂദ്, മിക്കലേന്‍ തോമസ്, ട്രങ്ക് ഷൂ എന്നിവരാണ്. ചിത്രങ്ങള്‍ പകര്‍ത്തിയതിന് കുക്ക് ഇവരോട് തന്റെ നന്ദി അറിയിക്കുകയും ചെയ്തു.
ഒരു ചുവന്ന തുണിയുമായി രണ്ട് പേര്‍ സൂര്യനഭിമുഖമായി ഓടുന്നതിന്റെ സില്ല്വറ്റ് ആണ് ആദ്യ ചിത്രം. ഇരുവരുടെയും സില്ല്വറ്റ് ചിത്രത്തില്‍ ചുവന്ന തുണിയും നീല ആകാശവും തെളിഞ്ഞു കാണാം.
ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് രണ്ടാമത്തേത്. ബോഡി സ്യൂട്ടുകള്‍ ഇട്ട മൂന്ന് സ്ത്രീകള്‍ ക്യാമറയില്‍ നിന്നും മുഖം തിരിഞ്ഞു നില്‍ക്കുന്ന തരത്തിലുള്ള ചിത്രം. ചിത്രത്തിന് അപ്പുറത്ത് തെളിഞ്ഞ ആകാശവും അവര്‍ക്ക് മുന്നില്‍ തിങ്ങി നിറഞ്ഞ് നില്‍ക്കുന്ന നിബിഡ വനങ്ങളും കാണാം. മൂന്നാമത്തെ ചിത്രത്തില്‍ ഒരു സ്‌കേറ്റ് പാര്‍ക്കില്‍ നിന്നുള്ളതാണ്. സ്‌കേറ്റ് ചെയ്യുന്ന കുട്ടികളുടെ മുകളില്‍ നിന്നുള്ള കാഴ്ചയാണ് ചിത്രം.

editor

Related Articles