ജെമിനിയുടെ 2.5 ഫ്ലാഷ് ഇമേജ് മോഡലായ നാനോ ബനാനയ്ക്ക് വെല്ലുവിളിയായി ചൈനീസ് എഐ ഇമേജ് ജനറേഷന് ടൂള്‍ ബൈറ്റ്ഡാന്‍സ് സീഡ്ഡ്രീം 4.0. ടിക് ടോക്കിന്റെ മാതൃസ്ഥാപനമായ ചൈനീസ് കമ്പനിയാണ് പുതിയ എ ഐ ടൂള്‍ അവതരിപ്പിച്ചിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ അനാലിസിസില്‍ ജെമിനിയുടെ നാനോ ബനാനയെ സീഡ്ഡ്രീം മറികടന്നു.
ടെക്സ്റ്റ് ടു ഇമേജ് ജനറേഷന്, ഇമേജ് എഡിറ്റിംഗ്, റഫറന്‍സ് അധിഷ്ഠിത ജനറേഷന്, മള്ട്ടിഇമേജ് ക്രിയേഷന് തുടങ്ങിയ നിരവധി ഫീച്ചറുകളാണ് ബൈറ്റ്ഡാന്‍സ് സീഡ്രീം 4.0 വാഗ്ദാനം ചെയ്യുന്നത്. ഗുണനിലവാരം, വേഗത, ചെലവ് തുടങ്ങിയ മെട്രിക്സുകള്‍ പരിശോധിക്കുന്ന എല്‍എല്‍എമ്മുകളെ റാങ്ക് ചെയ്യുന്ന ലീഡര്ബോര്ഡിലാണ് ജെമിനിയുടെ നാനോ ബനാനയെ മറികടന്ന് ബൈറ്റ്ഡാന്‍സ് സീഡ്രീം 4.0 ഒന്നാമതെത്തിയത്.
ടെക്സ്റ്റ് പ്രോംപ്റ്റുകളില്‍ നിന്ന് ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ മാത്രമല്ല, നിലവിലുള്ള ചിത്രങ്ങളില്‍ കൃത്യമായ എഡിറ്റുകള്‍ വരുത്താനും നാനോ ബനാനയെ പോലെ ബൈറ്റ്ഡാന്‍സ് സീഡ്രീം 4.0യ്ക്ക് സാധിക്കും.

