നീണ്ട ഇടവേളയ്ക്ക് ശേഷം കരിയറില്‍ വീണ്ടും സജീവമാകുകയാണ് നടി അനുഷ്‌ക ഷെട്ടി. പുതിയ ചിത്രം ഘാട്ടി റിലീസ് ആയി. ആദ്യമായി അഭിനയിച്ച മലയാള ചിത്രം കത്തനാറും വൈകാതെ പ്രേക്ഷകരിലേക്കെത്തും. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍നിന്ന് താന്‍ ഇടവേള എടുക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണവര്‍. കഴിഞ്ഞദിവസെ പോസ്റ്റ് ചെയ്ത എക്‌സിലെ കുറിപ്പിലൂടെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം താരം പ്രധാനവേഷത്തിലെത്തിയ ഘാട്ടി എന്ന ചിത്രത്തിന് വലിയ പ്രതികരണമൊന്നും ലഭിക്കാതെ ഇരിക്കുന്ന സമയത്താണ് താരത്തിന്റെ പുതിയ തീരുമാനമെന്നത് വളരെ ശ്രദ്ധേയമാണ്.
‘സ്‌നേഹം എപ്പോഴും എന്നേക്കും’ എന്ന തലക്കെട്ടിലാണ് അനുഷ്‌ക കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്‌ക്രോളിംഗിനപ്പുറം ലോകവുമായി വീണ്ടും ബന്ധപ്പെടാനും പ്രവര്‍ത്തിക്കാനും ഒരു ഇടവേള എടുക്കുകയാണെന്നാണ് പോസ്റ്റില്‍ പറയുന്നു.
അനുഷ്‌കയുടെ ‘ഘാട്ടി’ എന്ന ചിത്രം സെപ്റ്റംബര്‍ 5നാണ് തിയേറ്ററുകളില്‍ എത്തിയത്. Sacnilk.comന്റെ കണക്കനുസരിച്ച്, ചിത്രം ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ത്യയില്‍ നിന്ന് ആകെ നേടിയത് 6.64 കോടി രൂപ മാത്രമാണ്. ക്രിഷ് ജഗര്‍ലമുഡി രചനയും സംവിധാനവും നിര്‍വഹിച്ച ഘാട്ടിയില്‍ അനുഷ്‌കയ്‌ക്കൊപ്പം വിക്രം പ്രഭുവും പ്രധാന വേഷത്തിലുണ്ട്. ഫസ്റ്റ് ഫ്രെയിം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ രാജീവ് റെഡ്ഡിയും സായ് ബാബു ജഗര്‍ലമുഡിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

