ഒറാക്കിളിൽ 21,000 ജീവനക്കാർക്ക് തൊഴിൽ നഷ്ടമായി

ഒറാക്കിളിൽ 21,000 ജീവനക്കാർക്ക് തൊഴിൽ നഷ്ടമായി

നിർമ്മിത ബുദ്ധി മേഖലയിലെ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുന്നതിനായി ക്ലൗഡ് കമ്പ്യൂട്ടിംഗ് ഭീമനായ ഒറാക്കിൾ വലിയ തോതിൽ ജീവനക്കാരെ പിരിച്ചുവിട്ടു. 2026 സാമ്പത്തിക വർഷത്തിൽ മാത്രം ഏകദേശം 21,000 ജീവനക്കാരാണ് കമ്പനിയിൽ നിന്ന് പുറത്തായത്. ഇതോടെ ഒറാക്കിളിന്റെ ആകെ ജീവനക്കാരുടെ എണ്ണം മുൻവർഷത്തെ 162,000-ൽ നിന്ന് 141,000 ആയി കുറഞ്ഞു.

ബിസിനസ്സ് പ്രവർത്തനങ്ങളിൽ AI സാങ്കേതികവിദ്യ കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനായുള്ള പുനഃക്രമീകരണമാണ് ഈ പിരിച്ചുവിടലിന് പ്രധാന കാരണമായത്. മാനേജ്‌മെന്റ് തലത്തിലെ മാറ്റങ്ങൾ, ഉൽപ്പന്നങ്ങളിലെ നവീകരണം, തന്ത്രപരമായ പുതിയ തീരുമാനങ്ങൾ എന്നിവയും ജീവനക്കാരുടെ എണ്ണത്തിലെ കുറവിന് വഴിയൊരുക്കി.

പുനഃസംഘടനാ പ്രവർത്തനങ്ങളുടെയും പിരിച്ചുവിടലുകളുടെയും ഭാഗമായി മാത്രം 1.84 ബില്യൺ ഡോളർ വലിയൊരു തുക ഒറാക്കിൾ ചെലവഴിച്ചു. മുൻ സാമ്പത്തിക വർഷം ഇതിനായി 374 മില്യൺ ഡോളർ മാത്രമാണ് കമ്പനി ചിലവാക്കിയിരുന്നത് എന്നത് ഈ മാറ്റത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. പ്രധാന ഡാറ്റാ സെന്റർ നിക്ഷേപങ്ങൾക്കും വിപുലീകരണ പദ്ധതികൾക്കും മുൻഗണന നൽകിക്കൊണ്ടാണ് ഒറാക്കിൾ ഈ സാമ്പത്തിക വർഷത്തെ നീക്കങ്ങൾ നടത്തിയിരിക്കുന്നത്.

administrator

Related Articles