പുതിയ ഫീച്ചറുകളുമായി യൂട്യൂബ്

പുതിയ ഫീച്ചറുകളുമായി യൂട്യൂബ്

കഴിഞ്ഞദിവസം നടന്ന ‘മെയ്ഡ് ഓണ്‍ യൂട്യൂബ്’ ഇവന്റില്‍ ലൈവ് സ്ട്രീമിംഗിന് പുത്തന്‍ ടൂളുകള്‍ അവതരിപ്പിച്ച് യൂട്യൂബ്. ക്രിയേറ്റേഴ്‌സിന് എളുപ്പത്തില്‍ ലൈവില്‍ വരാനും കാഴ്ചക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കാനും സഹായിക്കുന്ന ഒട്ടേറെ പുതിയ മാറ്റങ്ങളാണ് അവതരിപ്പിച്ചത്. ഇതില്‍ ആദ്യത്തേത് ക്രിയേറ്റേഴ്‌സിനുള്ള പ്രാക്ടീസ് ഫീച്ചറാണ്. ലൈവില്‍ വരുന്നതിന് മുമ്പ് ക്രിയേറ്റേഴ്‌സിന് പ്രാക്ടീസ് ചെയ്ത് നോക്കാവുന്നതാണ്. ഇത് ലൈവിൽ പ്രശ്‌നങ്ങളൊന്നും ഉണ്ടാകാതിരിക്കാന്‍ സഹായിക്കും.

യൂട്യൂബ് പ്ലേയബിള്‍സ് ഫീച്ചറിനും പുതിയ അപ്‌ഡേറ്റ് ലഭിച്ചിട്ടുണ്ട്. ലൈവ് സ്ട്രീം ചെയ്യുമ്പോള്‍ ക്രിയേറ്റേഴ്‌സിന് കളിക്കാന്‍ കഴിയുന്ന ലളിതമായ ഗെയിമുകളാണ് ‘പ്ലേയബിള്‍സ് ഓണ്‍ ലൈവ്’ വഴി യൂട്യൂബ് അവതരിപ്പിച്ചത്. ഈ ഫീച്ചറില്‍ ഇപ്പോള്‍ 75ല്‍ അധികം ഗെയിമുകളുണ്ടെന്ന് യൂട്യൂബ് അവകാശപ്പെടുന്നു. പ്ലേയബിള്‍സ് ഉപയോഗിച്ചുള്ള ലൈവ് സ്ട്രീം സാധാരണ യൂട്യൂബ് ലൈവ് സ്ട്രീമിന് സമാനമായിരിക്കും, ഒരേ മോണിറ്റൈസേഷന്‍ ടൂളുകളും ലൈവ് ചാറ്റും അതിലുണ്ടാവും.

പുതിയ മാറ്റങ്ങള്‍

1- യൂട്യൂബ് ലൈവ് സ്ട്രീമിംഗില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുത് തിരശ്ചീനമായ ലേഔട്ടിനാണ്. പിസിയില്‍ ഗെയിം കളിക്കുന്നവര്‍ക്കും ഡെസ്‌ക്ടോപ്പിലോ ടിവിയിലോ സ്ട്രീം കാണുന്ന പ്രേക്ഷകര്‍ക്കും ഇത് സൗകര്യപ്രദമാണ്.
2- യൂട്യൂബ് ഇനി മുതല്‍ ഒരു ലൈവ് സ്ട്രീം ഒരേ സമയം രണ്ട് വ്യൂവിംഗ് ലേഔട്ടുകളില്‍ സംപ്രേക്ഷണം ചെയ്യും. കാഴ്ചക്കാര്‍ക്ക് അവര്‍ക്കിഷ്ടമുള്ള ലേഔട്ടില്‍ കാണാന്‍ കഴിയും.
3- സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ കാഴ്ചക്കാര്‍ ലഭിക്കാന്‍ ക്രിയേറ്റേഴ്‌സ് ഷോര്‍ട്ട്‌ഫോം കണ്ടന്റുകള്‍ പങ്കുവെക്കേണ്ടത് പ്രധാനമാണ്. യൂട്യൂബ് ഷോര്‍ട്‌സ് ഇതിന് വളരെ സഹായകരമാണ്. പല കാഴ്ചക്കാരും ഒരു ലൈവ് സ്ട്രീം മണിക്കൂറുകളോളം കാണാന്‍ ഇഷ്ടപ്പെട്ടെന്ന് വരില്ല.
4- ഇനിമുതല്‍ യൂട്യൂബ് ഒരു ലൈവ് സ്ട്രീമിന്റെ ഹൈലൈറ്റുകള്‍ സൃഷ്ടിക്കാന്‍ എഐ ഉപയോഗിക്കുന്നതായിരിക്കും. സ്ട്രീമിലെ നല്ല നിമിഷങ്ങള്‍ കണ്ടെത്തി, യൂട്യൂബ് ഷോര്‍ട്‌സായി അപ്‌ലോഡ് ചെയ്യാന്‍ തയ്യാറുള്ള ക്ലിപ്പുകളായി അത് മാറും.
5- ലൈവ് സ്ട്രീമിനൊപ്പം ഇനി മുതല്‍ സൈഡ്‌ബൈസൈഡായി പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കും.

administrator

Related Articles