89 രൂപയുടെ പ്രീമിയം ലൈറ്റ് സബ്സ്‌ക്രിപ്ഷന്‍ പ്ലാനുമായി യൂട്യൂബ്

89 രൂപയുടെ പ്രീമിയം ലൈറ്റ് സബ്സ്‌ക്രിപ്ഷന്‍ പ്ലാനുമായി യൂട്യൂബ്

ഏറ്റവും കുറഞ്ഞ പ്രീമിയം പ്ലാന്‍ അവതരിപ്പിച്ച് യൂട്യൂബ്. വീഡിയോ കാണുമ്പോള്‍ ഉപയോക്താക്കളെ ഏറ്റവും കൂടുതല്‍ അലോസരപ്പെടുത്തുന്നത് പരസ്യങ്ങള്‍ തന്നെയാണ്. പരസ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏറ്റവും ചെറിയ പ്രീമിയം പ്ലാനാണ് ഇപ്പോള്‍ യൂട്യൂബ് അവതരിപ്പിച്ചിരിക്കുന്നത്. പ്രതിമാസം 89 രൂപ വിലവരുന്ന പ്രീമിയം ലൈറ്റ് സബ്സ്‌ക്രിപ്ഷന്‍ പ്ലാനാണ് യൂട്യൂബ് ഇന്ത്യയില്‍ പുതുതായി അവതരിപ്പിച്ചത്. മറ്റ് രാജ്യങ്ങളില്‍ ഈ പ്ലാന്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അത് ഇന്ത്യയിലും അവതരിപ്പിച്ചിരിക്കുകയാണ്. യൂട്യൂബ് മ്യൂസിക്, പ്രീമിയം സേവനങ്ങള്‍ ആഗോളതലത്തില്‍ 125 ദശലക്ഷം സബ്സ്‌ക്രൈബര്‍മാരെ സൃഷ്ടിച്ച അവസരത്തിലാണ് ഈ പുത്തന്‍ പ്രീമിയം ലൈറ്റ് സബ്സ്‌ക്രിപ്ഷന്‍ യൂട്യൂബ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചത്.

ഇനി മുതല്‍ യൂട്യൂബ് പ്രീമിയം പ്ലാനുകളില്‍ വീഡിയോകള്‍ പരസ്യരഹിതമായി കാണാനാകുന്നതാണ്. മ്യൂസിക് ആന്‍ഡ് മ്യൂസിക് വിഡിയോകളും പരസ്യം പ്രദര്‍ശിപ്പിക്കില്ല. അതുപോലെ കണ്ടന്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും ബാക്ക്ഗ്രൗണ്ടില്‍ പ്ലേ ചെയ്യാനുള്ള ഓപ്ഷനും പ്രീമിയം പ്ലാനുകള്‍ നല്‍കുന്നുണ്ട്.

administrator

Related Articles