കൊച്ചി: നവംബര്‍ 6, 7, 8 തിയ്യതികളില്‍ കൊച്ചിയില്‍ നടക്കുന്ന ബ്രോഡ്കാസ്റ്റ്, ഡിജിറ്റല്‍ കേബിള്‍, ബ്രോഡ്ബാന്റ് മേഖലകളുടെ മഹാമേളയായ മെഗാ കേബിള്‍ ഫെസ്റ്റിന്റെ ഇരുപത്തിമൂന്നാമത് എഡിഷന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയമാണ് മെഗാ കേബിള്‍ ഫെസ്റ്റിന് വേദിയാവുന്നത്. അതിവേഗ മാറ്റങ്ങള്‍ക്ക് വേദിയാവുന്ന മാധ്യമ രംഗത്തിന്റെ ഭാവിയിലേക്കുള്ള ദിശാസൂചകമാവും മെഗാ കേബിള്‍ ഫെസ്റ്റ്. ബ്രോഡ്കാസ്റ്റിംഗ്, ഡിജിറ്റല്‍ കേബിള്‍, ബ്രോഡ്ബാന്റ് മേഖലകളിലെ പുതിയ ട്രെന്റുകളും പ്രൊഡക്ടുകളും എക്സിബിഷനില്‍ അണിനിരക്കും. സ്മാര്‍ട് ഹോം, സെക്യൂരിറ്റി സൊല്യൂഷന് തുടങ്ങിയ ഇന്നൊവേറ്റീവ് സ്മാര്‍ട് സൊല്യൂഷന് ടെക്നോളജിയുടെയും പ്രൊഡക്ടുകളുടെയും പ്രത്യേക പവലിയനുകളും ഇത്തവണ ഒരുക്കുന്നുണ്ട്.
കേബിള്‍ ഫെസ്റ്റിന്റെ ഭാഗമായി മീഡിയാ സെമിനാര്‍, ബ്രോഡ്കാസ്റ്റേര്‍സ് മീറ്റ്, പ്രദേശിക ചാനലുകള്‍ ഡിജിറ്റല്‍ കാലത്ത്, ഐപിടിവി, ബ്രോഡ്ബാന്റ് ടെക്കനിക്കല്‍ സെമിനാറുകള്‍ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും.
പ്രമുഖ ബ്രോഡ്കാസ്റ്റിംഗ് കമ്പനികള്‍, ഡിജിറ്റല്‍ കേബിള്‍ – ബ്രോഡ്ബാന്റ് ടെക്നോളജി കമ്പനികള്‍, കേബിള്‍ – ഹാര്ഡ്വേര് നിര്‍മ്മാതാക്കള്‍, സ്മാമാര്ട് സൊല്യൂഷന് പ്രൊവൈഡര്‍മാര്‍, പ്രോഗ്രാം പ്രൊഡക്ഷന്‍ – പോസ്റ്റ് പ്രൊഡക്ഷന്‍ എക്യുപ്മെന്റ് നിര്‍മ്മാതാക്കള്‍ തുടങ്ങിയവര്‍ മെഗാ കേബിള്‍ ഫെസ്റ്റില്‍ പങ്കെടുക്കും. കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ ട്രേഡര്‍മാരും ഉല്ലന്നങ്ങളും സേവനങ്ങളുമായി അണിനിരക്കും. മാധ്യമ സെമിനാറിലും ബ്രോഡ്കാസ്റ്റ് മീറ്റിലും ടെക്നിക്കല്‍ സെമിനാറുകളിലും അന്താരാഷട്രതലത്തില്‍ പ്രശസ്തരായ വിദഗ്ദര്‍ പങ്കെടുക്കും. പ്രൊഡക്ട് ലോഞ്ച്, ഡമോണ്‍സ്ട്രേഷന്‍ എന്നിവയും നടക്കും. എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഡിജിറ്റല്‍ കേബിള്‍, ബ്രോഡ്ബാന്റ്, ബ്രോഡ്കാസ്റ്റ് സംരംഭകരും എക്സിക്യുട്ടീവുകളും ടെക്നീഷ്യന്മാരും മെഗാ കേബിള്‍ ഫെസ്റ്റില്‍ സന്ദര്‍ശകരായെത്തും.
കേരള ഇന്‍ഫോ മീഡിയ, സിഒഎ, കേരളവിഷന് എന്നിവരാണ് മെഗാ കേബിള്‍ ഫെസ്റ്റ് സംഘാടകര്‍. www.mediainfo.tv, കേരളവിഷന് ന്യൂസ് എന്നിവര്‍ മീഡിയ പാര്‍ട്ണര്‍മാരാണ്. മെഗാ കേബിള്‍ ഫെസ്റ്റില്‍ പങ്കെടുക്കാന്‍ https://ticketing.kccl.tv/megacablefest25/ ഈ ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങൾക്ക്: ഫോണ്‍ – 8086897035/9846898458/985046800. Email- mail@keralainfomedia.com

