മെസേജുകള്‍ അയക്കുമ്പോള്‍ ഇനി ടാഗ് ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

മെസേജുകള്‍ അയക്കുമ്പോള്‍ ഇനി ടാഗ് ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഗ്രൂപ്പ് മെസേജുകളില്‍ ടാഗ് ചെയ്യാന്‍ കഴിയുന്ന പുതിയ ഓപ്ഷനുമായി വാട്‌സ്ആപ്പ്. തെരഞ്ഞെടുക്കപ്പെട്ട ആന്‍ഡ്രോയ്ഡ് ബീറ്റ ഉപയോക്താക്കള്‍ക്കാണ് നിലവില്‍ ഈ ഫീച്ചര്‍ ലഭ്യമാവുക. പുതിയ ഫീച്ചര്‍ അനുസരിച്ച് ഗ്രൂപ്പ് സന്ദേശങ്ങള്‍ അയക്കുമ്പോള്‍ ഗ്രൂപ്പ് മെമ്പര്‍ ടാഗ്‌സ് എന്ന ഓപ്ഷന്‍ കാണിക്കും. നിലവില്‍ ഇത് പരീക്ഷണ ഘട്ടത്തിലാണ്. ഗ്രൂപ്പില്‍ ഉപയോക്താവിന്റെ പേരിന് അടുത്തായാണ് ഈ ടാഗുകള്‍ കാണാന്‍ കഴിയുക. ഇതുവഴി മറ്റ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ഓരോ വ്യക്തിയുടേയും ഉദ്ദേശ്യം കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും. കൂടുതല്‍ വ്യക്തതയും ഐഡന്റിറ്റിയുമാണ് പുതിയ ഫീച്ചര്‍ ലക്ഷ്യമിടുന്നത്. ഇതില്‍ അഡ്മിന്‍ നിയന്ത്രണങ്ങളൊന്നുമുണ്ടാവില്ല. ഗ്രൂപ്പിലെ ഓരോ അംഗത്തിനും അവരുടെ ടാഗുകള്‍ ക്രിയേറ്റ് ചെയ്യുകയോ മാറ്റം വരുത്തുകയോ നീക്കുകയോ ചെയ്യാം.

ആന്‍ഡ്രോയിഡിനുള്ള ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് ബീറ്റ 2.25.17.42 ഉപയോക്താക്കള്‍ക്ക് 30 ക്യാരക്‌ടേഴ്‌സ് വരെയുള്ള ടാഗുകള്‍നിലവിലുള്ളതും പുതുതായി ഉണ്ടാക്കിയതുമായ ഗ്രൂപ്പുകളിലേക്ക് ചേര്‍ക്കാവുന്നതാണ്. പ്രൊഫഷണല്‍ ടീമുകള്‍ക്കും ക്ലബ്ബുകള്‍ക്കും കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍ക്കും വരെ പ്രയോജനകരമാണ് ഈ ഫീച്ചര്‍.

administrator

Related Articles