ഏറ്റവും പുതിയ ഷവോമി 17 അള്‍ട്രാ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി. ഈ മാസം അവസാനത്തോടെ ചൈനയിലാകും ഫോണ്‍ ലോഞ്ച് ചെയ്യുക. അനിയന്‍ ഷവോമി 17 പ്രോ വിപണിയില്‍ ട്രെന്‍ഡ് ആയിരിക്കുന്ന സമയത്താണ് ചേട്ടനെയും കമ്പനി ഇറക്കി വിടുന്നത്. ലെയ്ക കാമറ സജ്ജീകരണമാണ് ഫേണിന്റെ ഏറ്റവും വലിയ സവിശേഷത. ഐഫോണ്‍ 17 പ്രോയുമായി ആപ്പിളും എക്‌സ് 300 പ്രോയുമായി വിവോയും കാമറ ഡിപ്പാര്‍ട്ട്‌മെന്റില്‍ മല്ലയുദ്ധം നടത്തുമ്പോഴാണ് പുതിയൊരു ഭടന്‍ കൂടി യുദ്ധഭൂമിയിലെത്തുന്നത്.
സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്‌സെറ്റ്, 50മെഗാപിക്‌സല്‍ മെയിന്‍ സെന്‍സര്‍, 200മെഗാപിക്‌സല്‍ ടെലിഫോട്ടോ ക്യാമറ, 50മെഗാപിക്‌സല്‍ അള്‍ട്രാവൈഡ്ആംഗിള്‍ ലെന്‍സ് എന്നിവ ഉള്‍പ്പെടുന്ന കാമറ സജ്ജീകരണം തുടങ്ങിയ പ്രത്യേകതകളാണ് പ്രതീക്ഷിക്കുന്നത്. ചതുരാകൃതിയിലുള്ള കാമറ ഐലന്‍ഡും പ്രതീക്ഷിക്കുന്നുണ്ട്. 12 ജിബി + 256 ജിബി വേരിയന്റിന് ഏകദേശം 78,000 രൂപയും 16 ജിബി + 1 ടിബി ഓപ്ഷന് ഏകദേശം 93,000 രൂപയുമാണ് പ്രാരംഭ വില പ്രതീക്ഷിക്കുന്നത്.

