8000mAh ബാറ്ററിയുമായി ലോകത്തിലെ ഏറ്റവും ‘സ്ലിം’ ഫോൺ ഇന്ത്യയിൽ

8000mAh ബാറ്ററിയുമായി ലോകത്തിലെ ഏറ്റവും ‘സ്ലിം’ ഫോൺ ഇന്ത്യയിൽ

ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ വിപ്ലവകരമായ മാറ്റവുമായി ടെക്‌നോ തങ്ങളുടെ പുതിയ മിഡ്-റേഞ്ച് മോഡലായ ‘പോവ കർവ് 2 5ജി’ അവതരിപ്പിച്ചു. 8000mAh ബാറ്ററിയുള്ള ഫോണുകളിൽ ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ഫോൺ എന്ന സവിശേഷതയുമായാണ് ഇത് എത്തുന്നത്. വെറും 7.42 മില്ലിമീറ്റർ മാത്രം കനമുള്ള ഈ ഫോൺ, മികച്ച ബാറ്ററി ലൈഫും ഒപ്പം സ്ലിം ഡിസൈനും ആഗ്രഹിക്കുന്നവർക്ക് ഒരുപോലെ പ്രിയങ്കരമാകും. പ്രീമിയം ലുക്ക് നൽകുന്നതിനായി ബഹിരാകാശ പേടകങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള വളഞ്ഞ രൂപകൽപ്പനയാണ് ഇതിന് നൽകിയിരിക്കുന്നത്.

സാങ്കേതിക മികവിലും പോവ കർവ് 2 പിന്നിലല്ല. 144Hz റിഫ്രഷ് റേറ്റുള്ള കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയും കണ്ണുകളുടെ സുരക്ഷയ്ക്കായി ഐ-കംഫർട്ട് സാങ്കേതികവിദ്യയും ഇതിലുണ്ട്. മീഡിയാടെക് D7100 പ്രോസസറാണ് ഫോണിന്റെ കരുത്ത്. 20 വരെ 5G ബാൻഡുകളെ പിന്തുണയ്ക്കുന്ന ഈ ഫോണിൽ മികച്ച നെറ്റ്‌വർക്ക് കണക്റ്റിവിറ്റിക്കായി ഇന്റലിജന്റ് സ്വിച്ചിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ ഉപയോക്താക്കളെ ലക്ഷ്യമിട്ട് ഹിന്ദി, തമിഴ് ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന ELLA AI 2.0 അസിസ്റ്റന്റ് ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്.

administrator

Related Articles