ഈ അവതാരകർ എന്തിനാണ് അലറി വിളിക്കുന്നത്- ബര്‍ക്കാ ദത്ത്

ഈ അവതാരകർ എന്തിനാണ് അലറി വിളിക്കുന്നത്- ബര്‍ക്കാ ദത്ത്

താന്‍ ഇപ്പോള്‍ ടിവി കാണാറില്ലെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തക പറയുന്നു. മാതൃഭൂമി ഓണപ്പതിപ്പിന് വേണ്ടി മാനോജ് ജയനുമായുള്ള വിശദമായ അഭിമുഖത്തിലാണ് ഇക്കാര്യ അവര്‍ പറഞ്ഞത്. ”കുറെക്കാലമായി ഞാന്‍ ടിവി കാണാറില്ല. സാമൂഹിക മാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്തുവരുന്ന ടിവി പരിപാടികളുടെ ക്ലിപ്പുകള്‍ മാത്രമാണ് ഇപ്പോള്‍ കാണുന്നത്. ചില വലിയ വാര്‍ത്താ സംഭവങ്ങളുണ്ടാകുന്ന ദിവസങ്ങളൊഴികെ ഒരു ടിവി സെറ്റിന്റെ മുന്നില്‍ കുത്തിയിരുന്നിട്ട്, ടിവി കാണുന്നരീതി പൊതുവേ ജനങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ ഇല്ല. തിരഞ്ഞെടുപ്പുകള്‍ അല്ലെങ്കില്‍ ഏതെങ്കിലും വലിയ സംഭവങ്ങള്‍ ഉണ്ടാകുന്ന ദിവസമൊഴികെ ആരും ടിവി സെറ്റുകള്‍ക്ക് മുന്നില്‍ കുത്തിയിരിക്കാറില്ലെന്നും ടിവിയുടെ ഉള്ളടക്കങ്ങളുടെ ക്ലിപ്പുകള്‍ തങ്ങളുടെ ലാപ്‌ടോപ്പുകളില്‍ കാണുന്ന രീതിയാണ് ഇപ്പോഴുള്ളതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ജനങ്ങള്‍ വാര്‍ത്തകള്‍ മൊത്തത്തില്‍ കണ്‍സ്യൂം ചെയ്യുന്നരീതി പൂര്‍ണമായും മാറിക്കഴിഞ്ഞു. ഇന്ത്യന്‍ ടെലിവിഷന്‍ ഈ അവസ്ഥ സ്വയം കാരിക്കേച്ചര്‍ ചെയ്യുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അടുത്തിടെ ലണ്ടനില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ വെച്ച് താന്‍ കരണ്‍ ജോഹറിനെ ഇന്റര്‍വ്യൂ ചെയ്തിരുന്നു. അലറി വിളിക്കുന്ന ടെലിവിഷന്‍ അവതാരകരെക്കുറിച്ച് കരണ്‍ അതില്‍ ചില കമന്റുകള്‍ പറഞ്ഞു. എന്തിനാണ് ഈ അവതാരകര്‍ അലറിവിളിക്കുന്നത്?”. അതിഥികളോട് അലറുക, അലമുറയിടുക, മറ്റ് ജേണലിസ്റ്റുകളെ ആക്രമിക്കുക, ഓഡിയന്‍സിനോട് ഒച്ചയിടുക, ബീയിങ് ഇന്‍ഫ്‌ലമേറ്ററി. ഇതായിരിക്കുന്നു ടെലിവിഷന്‍ അവതാരകരുടെ രീതിയെന്നും ബര്‍ക്കാ ദത്ത് കൂട്ടിച്ചേര്‍ത്തു.

administrator

Related Articles