വാട്‌സ്ആപ്പിലെ ജിഫ് ഫീച്ചര്‍ മാറുന്നു

വാട്‌സ്ആപ്പിലെ ജിഫ് ഫീച്ചര്‍ മാറുന്നു

വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ പ്രിയപ്പെട്ട ഫീച്ചറുകളില്‍ ഒന്നായ ജിഫ് സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ വരുന്നു. നിലവില്‍ ജിഫുകള്‍ ലഭ്യമാക്കിയിരുന്ന ‘ടെനോര്‍’ എന്ന കമ്പനിയുമായുള്ള കരാര്‍ അവസാനിപ്പിച്ച്, പകരം ‘ക്ലിപ്പി’ എന്ന പുതിയ പങ്കാളിയുമായി വാട്‌സ്ആപ്പ് കൈകോര്‍ക്കുകയാണ്. ഇതോടെ ജൂലൈ മാസം മുതല്‍ വാട്‌സ്ആപ്പിലെ ജിഫ് സെര്‍ച്ചിംഗും ഡിസ്‌പ്ലേയും പുതിയ രീതിയിലായിരിക്കും ഉപയോക്താക്കള്‍ക്ക് അനുഭവപ്പെടുക.

ജിഫ് കീബോര്‍ഡിന്റെ രൂപകല്‍പ്പനയിലാണ് പ്രധാനമായും മാറ്റം വരുന്നത്. നിലവിലുള്ള രണ്ട് കോളം ഡിസ്‌പ്ലേ രീതി മാറ്റി മൂന്ന് കോളങ്ങളിലായി ജിഫുകള്‍ ക്രമീകരിക്കും. ഇത് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ജിഫുകള്‍ വേഗത്തില്‍ കാണാനും സെര്‍ച്ച് ചെയ്യാനും സഹായകമാകും. ജിഫുകള്‍ അയക്കുന്ന രീതിയിലും ഡിസ്‌പ്ലേ ചെയ്യുന്നതിലും കൂടുതല്‍ മികച്ച സാങ്കേതിക വിദ്യകള്‍ കൊണ്ടുവരാന്‍ പുതിയ മാറ്റത്തിലൂടെ വാട്‌സ്ആപ്പ് ലക്ഷ്യമിടുന്നുണ്ട്.

നിലവില്‍ ഐ.ഒ.എസ് (iOS) ബീറ്റാ വേര്‍ഷനുകളില്‍ ഈ പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. ജൂണ്‍ 30ഓടെ നിലവിലുള്ള സേവനം അവസാനിക്കുന്നതോടെ, ജൂലൈ ഒന്നാം വാരത്തില്‍ തന്നെ സാധാരണ ഉപയോക്താക്കളിലേക്ക് ഈ അപ്‌ഡേഷന്‍ എത്തിച്ചേരും. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് ചാറ്റിംഗില്‍ കൂടുതല്‍ രസകരമായ അനുഭവം നല്‍കാന്‍ ഈ ‘കംപ്ലീറ്റ് ചേഞ്ച്’ ഉപകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

administrator

Related Articles