ഏറെ ജനപ്രിയമായതും ലോകത്ത് നിരവധിയാളുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യുന്ന ഒരു പ്ലാറ്റ്‌ഫോമാണ് വാട്‌സ്ആപ്പ്. ആന്‍ഡ്രോയ്ഡിലും ഐഒഎസിലും വാട്‌സ്ആപ്പ് ഇപ്പോള്‍ ആറ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ്.
പുതിയ ഫീച്ചറുകള്‍
1- ഡോക്യുമെന്റ് സ്‌കാനിംഗ് ഓണ്‍ ആന്‍ഡ്രോയ്ഡ്
വാട്‌സ്ആപ്പ് വഴി നേരിട്ട് ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാനും എഡിറ്റ് ചെയ്യാനും അയക്കാനും ഉതകുന്ന ഫീച്ചറാണ് ഡോക്യുമെന്റ് സ്‌കാനിംഗ് ഓണ്‍ ആന്‍ഡ്രോയ്ഡ് എന്നത്. ഇതോടെ ഡോക്യുമെന്റ് സ്‌കാനിംഗിനായി തേര്‍ഡ് പാര്‍ട്ടി ആപ്പുകളെ ആശ്രയിക്കുന്നത് ഒഴിവാക്കാന്‍ കഴിയും.
2- പുതിയ സ്റ്റിക്കര്‍ പാക്ക്
വാട്‌സ്ആപ്പിലേക്ക് ആകര്‍ഷകമായ സ്റ്റിക്കര്‍ പാക്കുകള്‍ ലഭ്യമാക്കുന്നതാണ് പുതിയ സ്റ്റിക്കര്‍ പാക്ക് എന്ന ഈ പുത്തന്‍ ഫീച്ചറിന്റെ പ്രത്യേകത.
3- വീഡിയോ കോള്‍ ബാക്ക്ഗ്രൗണ്ട് വിത്ത് മെറ്റ എഐ
വീഡിയോ കോളുകള്‍ വിളിക്കുമ്പോള്‍ മെറ്റ എഐയുടെ സഹായത്തോടെ ആകര്‍ഷകമായ പശ്ചാത്തലങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നതാണ് വീഡിയോ കോള്‍ ബാക്ക്ഗ്രൗണ്ട് വിത്ത് മെറ്റ എഐ എന്ന ഫീച്ചറിന്റെ സവിശേഷത.
4- ഷെയര്‍ ലൈവ് ആന്‍ഡ് മോഷന്‍ പിക്‌ചേര്‍സ്
വാട്‌സ്ആപ്പ് ഇപ്പോള്‍ ആന്‍ഡ്രോയ്ഡ്, ഐഒഎസ് യൂസര്‍മാരെ ലൈവ് ഫോട്ടോളും മോഷന്‍ ഫോട്ടോകളും പങ്കുവെക്കാന്‍ അനുവദിക്കുന്നുണ്ട്. ചിത്രങ്ങള്‍ ഓഡിയോയും ആനിമേഷനും നല്‍കി ജിഫാക്കി മാറ്റം. ഇവ വീഡിയോ ആയി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവയ്ക്കാനും സാധിക്കും.
5- മെറ്റ എഐ-ബാക്ക്ഡ് ചാറ്റ് തീംസ്
മെറ്റ എഐയുടെ സഹായത്തോടെ പുത്തന്‍ ചാറ്റ് തീമുകള്‍ അവതരിപ്പിച്ചിരിക്കാം. കസ്റ്റം ചാറ്റ് തീമുകളിലൂടെ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വാട്‌സ്ആപ്പ് ശ്രമിക്കുന്നു.
6- സീംലെസ് ഗ്രൂപ്പ് സെര്‍ച്ച്
വാട്‌സ്ആപ്പിലെ ഗ്രൂപ്പ് പേരുകള്‍ അനായാസം സെര്‍ച്ച് ചെയ്യാന്‍ ഇതിലൂടെ കഴിയും.

