വാട്‌സ്ആപ്പില്‍ അയക്കുന്ന സന്ദേശങ്ങള്‍ തെറ്റിയാല്‍ ഇനിമുതല്‍ അത് എഐ തിരുത്തി തരും. അതിനുള്ള പുതിയ ഫീച്ചര്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. മറ്റൊരാള്‍ക്ക് മെസ്സേജ് അയക്കുമ്പോള്‍ സന്ദേശങ്ങളില്‍ ഏതൊക്കെ മാറ്റം വരുത്താമെന്നും ഗ്രാമര്‍ മിസ്റ്റേക്കുകള്‍ ഉണ്ടോ എന്നുമുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്ന തരത്തിലാകും പുതിയ അപ്‌ഡേറ്റ് എത്തുക എന്നാണ് വിവരങ്ങള്‍.
പരീക്ഷണാര്‍ത്ഥത്തില്‍ ബീറ്റാ ഉപയോക്താക്കള്‍ക്ക് ഈ വേര്‍ഷന്‍ ഇപ്പോള്‍ ലഭ്യമാണ്. തിരുത്തലുകള്‍ക്കായി സമീപിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട കണ്ടന്റുകളൊന്നും വാട്‌സ്ആപ്പ് സ്റ്റോര്‍ ചെയ്യുകയോ, ആരാണ് സഹായം ആവശ്യപ്പെട്ടത് എന്ന എഐക്ക് തിരിച്ചറിയാന്‍ സാധിക്കുകയോ ചെയ്യില്ല. കൂടാതെ നമ്മള്‍ ആവശ്യപ്പെടുമ്പോള്‍ മാത്രമാകും ഇത് സ്‌ക്രീനില്‍ തെളിഞ്ഞ് വരുക.
ഹെല്പ് ആവശ്യമായി വരുമ്പോള്‍ ഇന്റര്‍ഫെയിസില്‍ ചെറിയ ഒരു പെന്‍ ഐക്കണ്‍ തെളിയും. സന്ദേശങ്ങള്‍ ടൈപ്പ് ചെയ്തതിന് ശേഷം വാട്‌സാപ്പ് ഉപയോഗിക്കുന്ന ആള്‍ പെന്‍ ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ എഐ തെറ്റുകള്‍ തിരുത്തി ഉപയോക്താവിന് സന്ദേശങ്ങള്‍ തിരിച്ചയക്കും.