ഉപയോക്താക്കള്‍ക്ക് ഇനി വാട്‌സ്ആപ്പ് അക്കൗണ്ട് ഇല്ലാത്തവരുമായും ചാറ്റ് ചെയ്യാം. പുതിയ ‘ഗസ്റ്റ് ചാറ്റ്’ അക്കൗണ്ട് ഫീച്ചര്‍ കൊണ്ടുവരാനൊരുങ്ങി മെറ്റ. വരാനിരിക്കുന്ന അപ്‌ഡേറ്റുകളില്‍ ഈ ഫീച്ചര്‍ ഉണ്ടാകുമെന്നാണ് ടെക് വിദഗ്ധരുടെ അഭിപ്രായം.ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്.
‘ഗസ്റ്റ് ചാറ്റ്’ ഫീച്ചറിന്റെ സവിശേഷതകള്‍
1- ഫീച്ചറിലൂടെ ഉപയോക്താവിന് ആപ്പ് ഇല്ലാത്ത ആളിനെ ചാറ്റിലേക്ക് ക്ഷണിക്കാനായി ഇന്‍വൈറ്റ് ലിങ്ക് അയക്കാവുന്നതാണ്.
2- ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വാട്‌സ്ആപ്പ് വെബ് ഇന്റര്‍ഫേസിലൂടെ ചാറ്റിംഗ് ആരംഭിക്കാന്‍ സാധിക്കും.
3- ഉപയോക്താക്കള്‍ക്ക് ടെക്സ്റ്റ് മെസ്സേജ്, ഇമെയില്‍ അല്ലെങ്കില്‍ മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി ഈ ലിങ്ക് പങ്കിടാവുന്നതാണ്.
‘ഗസ്റ്റ് ചാറ്റിന്റെ’ പരിമിതികള്‍
1- ഉപയോക്താക്കള്‍ക്ക് ഇതുവഴി ഫോട്ടോ, വീഡിയോ, ജിഫുകള്‍ തുടങ്ങിയവ അയക്കാന്‍ സാധിക്കില്ല.
2- ശബ്ദ സന്ദേശമോ,വീഡിയോ അല്ലെങ്കില്‍ വോയ്‌സ് കോളുകള്‍ ചെയ്യാനും കഴിയില്ല.
3- ടെക്സ്റ്റ് മെസ്സേജ് വഴി സന്ദേശങ്ങള്‍ കൈമാറുക മാത്രമേ ഇതിലൂടെ സാധ്യമാകൂ.