വാട്ട്സാപ്പും ഇന്‍സ്റ്റഗ്രാമും സ്മാര്‍ട്ട് ഗ്ലാസില്‍ അവതരിപ്പിക്കാനൊരുങ്ങി മെറ്റ. റേ ബാന്‍ ഡിസ്പ്ളേയില്‍ അവതരിപ്പിക്കുന്ന സ്മാര്‍ട്ട് ഗ്ലാസ് വന്‍ വിജയമാകുമെന്നാണ് മെറ്റ കരുതുന്നത്. ടെക്സ്റ്റ് റിപ്ളൈ നല്‍കാനും മാപ്പ് സംവിധാനങ്ങള്‍ ഉപയോഗിക്കാനും സാധിക്കും. മെറ്റ സി ഇ ഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇക്കാര്യം അറിയിച്ചത്.
റേ ബാന്‍ ഡിസ്പളേ സ്മാര്‍ട്ട് ഗ്ലാസിന് 799 ഡോളറാണ് റീട്ടെയ്ല്‍ വില. ഇന്ത്യന്‍ രൂപയില്‍ 70,000ത്തിന് മുകളിലായിരിക്കും. എഐ അസിസ്റ്റന്റ് , ക്യാമറ, സ്പീക്കര്‍ എന്നിവ സ്മാര്‍ട്ട് ഗ്ലാസില്‍ ഉണ്ടാകും. ഇന്റനെറ്റ് സൗകര്യം ബന്ധിപ്പിക്കാന്‍ കഴിയുമെന്നതിനാല്‍ അതുവഴി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കും.
കൈകള്‍ ചെറുതായി ചലിപ്പിച്ചു കഴിഞ്ഞാല്‍ ആപഌക്കേഷനെ നിയന്ത്രിക്കാനായി സ്ക്രീനുകളില്ലാത്ത ന്യൂറോ ബാന്‍ഡാണ് മെറ്റ പുറത്തിറക്കിയിട്ടുള്ളത്. സ്മാര്‍ട്ട് ഗ്ലാസ് വാട്ടര്‍ റെസിസ്റ്റന്റാണെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു. മെറ്റയുടെ വാര്‍ഷിക സമ്മേളനത്തിലാണ് സി ഇ ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പുതിയ റേബാന്‍ ഡിസ്പ്ലേ സ്മാര്‍ട്ട് ഗ്ലാസ് പരിചയപ്പെടുത്തിയത്.

