വാര്‍ 2 നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചു

വാര്‍ 2 നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചു

ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് യൂണിവേഴ്സുകളില്‍ ഒന്നായായ യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്സ് അടുത്തിടെ പുറത്തിറക്കിയ ചിത്രമാണ് വാര്‍ 2. തിയേറ്ററുകളില്‍ കാര്യമായ രീതിയില്‍ മുന്നേറാന്‍ ഈ ചിത്രത്തിന് സാധിച്ചിരുന്നില്ല. എന്നാലിപ്പോള്‍ വാര്‍ 2 ഒടിടിയിലേക്കെത്തിയിരിക്കുകയാണ്. നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം സ്ട്രീം ആരംഭിച്ചിരിക്കുന്നത്. തിയേറ്ററില്‍ വിജയിക്കാതെ പോയ സിനിമയ്ക്ക് ഒടിടിയിലെങ്കിലും കാഴ്ച്ചക്കാരെ കിട്ടുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. ചിത്രത്തിന്റെ വി എഫ് എക്‌സ് നിരാശയാണെന്നും എന്നാല്‍ സിനിമയുടെ ക്ലൈമാക്‌സ് മികച്ചു നില്‍ക്കുന്നുണ്ടെന്നും ആരാധകര്‍ പറഞ്ഞിരുന്നു.

അതേസമയം യൂണിവേഴ്‌സിന്റെതായി നേരത്തെ പുറത്തിറങ്ങിയ സിനിമകളെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള മേക്കിങ് ആണ് വാറിന്റേതെന്നും ഔട്ട്‌ഡേറ്റഡ് ആയി തോന്നുന്നു എന്നുമാണ് ആരാധകര്‍ അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍ ഹൃതിക് റോഷന്‍ എന്‍ ടി ആര്‍ ഫൈറ്റ് സീനുകള്‍ക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചിരുന്നത്. ചിത്രത്തിലെ ജൂനിയര്‍ എന്‍ ടി ആറിന്റെ സിക്‌സ് പാക്ക് സീനിന് വലിയ തോതില്‍ ട്രോളുകള്‍ ലഭിച്ചിരുന്നു. 400 കോടി ബജറ്റിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

administrator

Related Articles