വിഷന്‍ 2030 കോണ്‍ക്ലേവ്; പോസ്റ്റര്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

വിഷന്‍ 2030 കോണ്‍ക്ലേവ്; പോസ്റ്റര്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

കേരളവിഷന്‍ ന്യൂസ് സംഘടിപ്പിക്കുന്ന വിഷന്‍ 2030 വികസന കോണ്‍ക്ലേവിന്റെ പോസ്റ്റര്‍ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കേരളത്തിലെ 14 ജില്ലകളിലും വിപുലമായ പരിപാടികളോടെയാണ് വിഷന്‍ 2030 വികസന കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. നാടിന്റെ വളര്‍ച്ചയില്‍ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ജനകീയ മുന്നേറ്റം. വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, ടൂറിസം, പൊതുമരാമത്ത് എന്നീ 5 മേഖലകളിൽ ഇതുവരെ നടന്ന വികസന പ്രവര്‍ത്തനത്തോടൊപ്പം 2030 ല്‍ കേരളം പ്രധാനമായും പൂര്‍ത്തീകരിക്കേണ്ട വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് ഓരോ ജില്ലയിലും സംഘടിപ്പിക്കുന്ന കോണ്‍ക്ലേവില്‍ വിശദമായി ചര്‍ച്ച ചെയ്യും. കോണ്‍ക്ലേവില്‍ ഉയരുന്ന നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കും. പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ കേരള വിഷന്‍ ന്യൂസ് ചെയര്‍മാന്‍ സിബി പി.എസ്, മാനേജിംഗ് ഡയറക്ടർ പ്രജേഷ് അച്ചാണ്ടി, സിഒഎ സംസ്ഥാന ട്രഷറര്‍ ബിനു ശിവദാസ്, കേരളവിഷന്‍ ന്യൂസ് ഡയറക്ടര്‍ ഷുക്കൂര്‍ കോളിക്കര, സെയില്‍സ് ഹെഡ് മഹേഷ് എന്നിവര്‍ സംബന്ധിച്ചു.

administrator

Related Articles