വിശുദ്ധന്റെ കുമ്പസാരം: പുസ്തകം പ്രകാശനം ചെയ്തു

വിശുദ്ധന്റെ കുമ്പസാരം: പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ നവാസ് മേത്തർ എഴുതി കേരളവിഷൻ പബ്ലിക്കേഷൻസ് പുറത്തിറക്കിയ ആ കാറും ഏഴ് മരണവും എന്ന പുസ്തകത്തിന്റെ പ്രകാശനം നിയമസഭ സ്പീക്കർ എ.എൻ ഷംസീർ നിർവഹിച്ചു. എഡിജിപി എസ്. ശ്രീജിത്ത് പുസ്തകം ഏറ്റുവാങ്ങി. ചടങ്ങിൽ സിഒഎ സംസ്ഥാന ട്രഷറർ ബിനു ശിവദാസ് അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലയിലെ കതിരൂർ ഗ്രാമത്തിലെ പൊതുസ്ഥാപനങ്ങളിലേക്ക് നൽകുന്ന പുസ്തകങ്ങളുടെ വിതരണോത്ഘാടനം പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പളളി രാമചന്ദ്രൻ നിർവഹിച്ചു. ഫാദിൽ ഗ്രൂപ്പ്‌ ഓഫ് കമ്പനീസ് ചെയർമാൻ അബ്ദുൽ ലത്തീഫ് കെഎസ്എ ഏറ്റുവാങ്ങി.

ന്യൂസ് അറ്റ് ഹൗസ് എഡിറ്റർ കെ.വി മധു, സിഒഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബിജുകുമാർ പുസ്തക രചയിതാവ് നവാസ് മേത്തർ എന്നിവർ സംസാരിച്ചു.

കേരളവിഷൻ പബ്ലിക്കേഷൻസ് എഡിറ്റർ എൻ.ഇ ഹരികുമാർ സ്വാഗതവും കേരളവിഷൻ ന്യൂസ് മാനേജിങ് ഡയറക്ടർ പ്രിജേഷ് ആച്ചാണ്ടി നന്ദിയും പറഞ്ഞു.

administrator

Related Articles