സെന്‍സര്‍ ബോര്‍ഡുമായുള്ള പ്രശ്‌നം; സിനിമ നിര്‍മാണത്തില്‍ നിന്ന് വിരമിക്കാൻ വെട്രിമാരന്‍

സെന്‍സര്‍ ബോര്‍ഡുമായുള്ള പ്രശ്‌നം; സിനിമ നിര്‍മാണത്തില്‍ നിന്ന് വിരമിക്കാൻ വെട്രിമാരന്‍

ചലച്ചിത്ര നിര്‍മാണത്തില്‍ നിന്ന് പിന്‍വാങ്ങിയെന്ന് പ്രഖ്യാപനം നടത്തി സിനിമാ ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് വെട്രിമാരന്‍. കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിസാരണൈ, വട ചെന്നൈ, അസുരന്‍ തുടങ്ങി ഏറെ ശ്രദ്ധിക്കപ്പെട്ട ഒട്ടേറെ തമിഴ് ചിത്രങ്ങളുടെ സംവിധായകനാണ് വെട്രിമാരന്‍. വര്‍ഷാ ഭരത് സംവിധാനം ചെയ്യുന്ന ‘ബാഡ് ഗേള്‍’ എന്ന ചിത്രമാണ് നിലവില്‍ വെട്രിമാരന്റെ ഗ്രാസ് റൂട്ട് ഫിലിം കമ്പനി നിര്‍മിക്കുന്നത്. താന്‍ നിര്‍മിക്കുന്ന അവസാന ചിത്രമാകും ഇതെന്നാണ് വെട്രിമാരന്‍ അറിയിച്ചിരിക്കുന്നത്. ബാഡ് ഗേളും’ അതിന് മുമ്പ് നിര്‍മിച്ച ഗോപി നൈനാര്‍ സംവിധാനം ചെയ്ത ‘മാനുഷി’യും കാരണമുണ്ടായ വിവാദങ്ങളും ഈ ചിത്രങ്ങളുടെ പേരില്‍ സെന്‍സര്‍ ബോര്‍ഡുമായുണ്ടായ തര്‍ക്കങ്ങളുമാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് വെട്രിമാരന്‍ പറയുന്നത്.

‘ഒരു നിര്‍മാതാവാകുക എന്നത് ഒരു നികുതി ചുമത്തുന്ന ജോലിയാണ്. സംവിധായകനാകുക എന്നത് ഒരു സൃഷ്ടിപരമായ ജോലിയാണ്. ആ ജോലിയില്‍ ഒരു സമ്മര്‍ദ്ദവുമില്ല. നമ്മള്‍ നമ്മുടെ ജോലി ചെയ്യണം. പക്ഷേ നിങ്ങള്‍ ഒരു നിര്‍മാതാവാണെങ്കില്‍ സിനിമയുടെ ടീസറിന് കീഴില്‍ വരുന്ന അഭിപ്രായങ്ങള്‍ ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കണം. ഈ ഘടകങ്ങളെല്ലാം സിനിമയുടെ വരുമാനത്തെ ബാധിക്കുന്നതിനാല്‍ നിര്‍മാതാവിന് മേലുള്ള അധികസമ്മര്‍ദമാകും. ‘മാനുഷി’ ഇപ്പോള്‍ തന്നെ കോടതിയിലാണ്. അതിനായി അവര്‍ ഒരു ഉത്തരവ് നല്‍കിയിട്ടുണ്ട്. ബാഡ് ഗേളിന്റെ കാര്യത്തിലും ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ റിവൈസിങ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിധേയമാകേണ്ടതുണ്ട്,’ എന്നും വെട്രിമാരന്‍ പറഞ്ഞു.

administrator

Related Articles