വാട്ട്‌സ്ആപ്പിലും ‘ഉപയോക്തൃനാമം’ വരുന്നു

വാട്ട്‌സ്ആപ്പിലും ‘ഉപയോക്തൃനാമം’ വരുന്നു

ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയ്ക്ക് സമാനമായി വാട്ട്‌സ്ആപ്പില്‍ ഇനി ഫോണ്‍ നമ്പറിന് പകരം ‘ഉപയോക്തൃനാമം’ ഉപയോഗിക്കാന്‍ സാധിക്കും. അക്കൗണ്ടുകളുടെ ഫോണ്‍ നമ്പറുകള്‍ മറച്ചുവെക്കാനും പകരം ഒരു യൂസര്‍ ഐഡി മാത്രം ഉപയോഗിച്ച് ആശയവിനിമയം നടത്താനും ഈ ഫീച്ചര്‍ ഉപയോക്താക്കളെ സഹായിക്കും. ബ്ലാക്ക്‌ബെറിയിലെ ബിബി ഐഡി പോലെ, വാട്ട്‌സ്ആപ്പ് പ്രൊഫൈലുകള്‍ ഇനി അക്കൗണ്ട് സെന്റര്‍ വഴി എളുപ്പത്തില്‍ ബന്ധിപ്പിക്കാന്‍ സാധിച്ചേക്കും. ഇതിന്റെ ലോഞ്ച് ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം. നിലവില്‍ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പില്‍ പരീക്ഷിച്ചു കൊണ്ടിരിക്കുന്ന ഈ പുതിയ ഫീച്ചര്‍ സ്വകാര്യതയ്ക്ക് നല്‍കുന്ന പ്രാധാന്യം വലുതാണ്. ഉപയോക്താക്കളെ അവരുടെ ഫോണ്‍ നമ്പര്‍ അക്കൗണ്ടില്‍ നിന്ന് മറച്ചുവെച്ച്, പകരം യൂസര്‍ ഐഡി മാത്രം പങ്കുവെക്കാന്‍ സഹായിക്കും.
ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ ഓര്‍മ്മിക്കാന്‍ കഴിയുന്ന ഒരു ഐഡി തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ വാട്ട്‌സ്ആപ്പ് നല്‍കും. ഇത് പ്രൊഫൈല്‍ വിഭാഗത്തില്‍ ലഭ്യമാകും. മറ്റൊരാള്‍ നിങ്ങളുടെ ഇഷ്ടപ്പെട്ട യൂസര്‍നെയിം എടുക്കുന്നതിന് മുമ്പ് അത് മുന്‍കൂട്ടി റിസര്‍വ് ചെയ്യാനുള്ള ഓപ്ഷനും വാട്ട്‌സ്ആപ്പ് നല്‍കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ഈ പുതിയ യൂസര്‍നെയിം ഓപ്ഷന്‍ മറ്റ് മെറ്റാ പ്ലാറ്റ്‌ഫോമുകളായ ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയുമായി ബന്ധിപ്പിക്കാനും സാധിക്കും.

administrator

Related Articles