അമേരിക്കൻ ടെക് സ്റ്റാർട്ടപ്പുകളുമായി കൈകോർക്കാൻ യുക്രയ്ൻ

അമേരിക്കൻ ടെക് സ്റ്റാർട്ടപ്പുകളുമായി കൈകോർക്കാൻ യുക്രയ്ൻ

റഷ്യക്കെതിരായ യുദ്ധത്തിൽ സൈനിക നവീകരണം ലക്ഷ്യമിട്ട് അമേരിക്കൻ ഡിഫൻസ് സ്റ്റാർട്ടപ്പുകളുമായി പങ്കാളിത്തം ശക്തമാക്കാൻ ഒരുങ്ങി യുക്രയ്ൻ. യുദ്ധമുഖത്തെ തങ്ങളുടെ പ്രായോഗിക അനുഭവസമ്പത്തും അമേരിക്കൻ സാങ്കേതിക കമ്പനികളുടെ മികവും സംയോജിപ്പിച്ച് പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാനാണ് യുക്രയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലെൻസ്‌കിയുടെ നീക്കം.

സിബിഎസ് ന്യൂസിന്റെ ‘ഫേസ് ദ നേഷൻ’ പരിപാടിയിൽ സംസാരിക്കവെയാണ് സെലെൻസ്‌കി ഇക്കാര്യം വ്യക്തമാക്കിയത്. മറ്റാർക്കും അവകാശപ്പെടാനില്ലാത്ത നൂതന എഐ സാങ്കേതിക സംവിധാനങ്ങൾ അമേരിക്കൻ ടെക് കമ്പനികളുടെ പക്കലുണ്ട്. തങ്ങൾ ലക്ഷ്യമിടുന്ന ഈ സഹകരണം ലോകത്തിലെ ഏറ്റവും ശക്തമായ ഒന്നായി മാറുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇത്തരം ചർച്ചകൾ ഉടൻ തന്നെ പ്രായോഗിക നടപടികളിലേക്ക് നീങ്ങേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

administrator

Related Articles