ഡ്രൈവറില്ലാതെ ഓടുന്ന ടാക്സികളുമായി ഊബര്‍

ഡ്രൈവറില്ലാതെ ഓടുന്ന ടാക്സികളുമായി ഊബര്‍

2026 അവസാനത്തോടെ ഡ്രൈവറില്ലാതെ ഓടുന്ന ടാക്‌സി കാറുകള്‍ നിരത്തിലിറക്കാന്‍ ഊബര്‍ തയ്യാറെടുക്കുന്നു. അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയയിലാണ് പ്രത്യേകം നിര്‍മിച്ച ഓട്ടോണമസ് ടാക്‌സിയുടെ ആദ്യ ഓട്ടം കമ്പനി നടത്തുക എന്നാണ് വിവരം. ഇലക്ട്രിക് കാര്‍ കമ്പനിയായ ലൂസിഡ്, സെല്‍ഫ് ഡ്രൈവിംഗ് ടെക്‌നോളജി കമ്പനിയായ ന്യൂറോ ഇന്‍കോര്‍പ്പറേറ്റഡ് എന്നിവരുമായി ചേര്‍ന്നാണ് റോബോ ടാക്‌സി വികസിപ്പിക്കുകയെന്ന് ഊബര്‍ അറിയിച്ചു. ലൂസിഡിന്റെ ഗ്രാവിറ്റി എസ്യുവിയെ അടിസ്ഥാനമാക്കിയാണ് ഊബറിന്റെ ഡ്രൈവറില്ലാ കാറുകള്‍ നിരത്തിലിറങ്ങുന്നത്. ലൂസിഡ് അടുത്തിടെ ന്യൂറോയ്ക്ക് ടെസ്റ്റ് വാഹനങ്ങള്‍ എത്തിച്ചിരുന്നു. വരും മാസങ്ങളില്‍ 100 ടെസ്റ്റ് വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ പദ്ധതിയിടുന്നതായി ഊബര്‍ പറഞ്ഞു.

ആറ് വര്‍ഷത്തിനുള്ളില്‍ ഒന്നിലധികം സ്ഥലങ്ങളില്‍ 20000 ത്തിലധികം ലൂസിഡ് ഓട്ടോണമസ് ടാക്‌സികള്‍ നിരത്തിലിറക്കാനാണ് പദ്ധതി. ഊബര്‍ ആപ്പ് വഴി ആളുകള്‍ക്ക് ഡ്രൈവറില്ലാ വാഹങ്ങള്‍ ബുക്ക് ചെയ്യാം. അതേസമയം, ടെക് കമ്പനിയായ എന്‍വിഡിയയുമായും വാഹന നിര്‍മ്മാതാക്കളായ സ്റ്റെല്ലാന്റിസുമായും ചേര്‍ന്നും ഊബര്‍ റോബോ ടാക്‌സികള്‍ വികസിപ്പിക്കുന്നുണ്ട്. 2028 ല്‍ എന്‍വിഡിയ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ ഉത്പാദനം ആരംഭിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

administrator

Related Articles