തുർക്കിയിൽ 15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

തുർക്കിയിൽ 15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

കുട്ടികൾക്കിടയിലെ വർദ്ധിച്ചുവരുന്ന സോഷ്യൽ മീഡിയ ഉപയോഗത്തിന് കനത്ത നിയന്ത്രണമേർപ്പെടുത്തി തുർക്കി പാർലമെന്റ് പുതിയ നിയമം പാസാക്കി. 15 വയസ്സിൽ താഴെയുള്ളവർക്ക് ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക്, ടിക് ടോക്, യുട്യൂബ് തുടങ്ങിയ പ്രമുഖ പ്ലാറ്റ്‌ഫോമുകളിൽ ഇനി അക്കൗണ്ട് തുടങ്ങാൻ സാധിക്കില്ല.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോക്താക്കളുടെ പ്രായം പരിശോധിക്കുന്നതിനുള്ള കർശനമായ സംവിധാനങ്ങൾ ഏർപ്പെടുത്തണം. കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ മാതാപിതാക്കൾക്ക് പ്രത്യേക നിയന്ത്രണസംവിധാനങ്ങൾ കമ്പനികൾ നൽകണം. തുർക്കിയിൽ പ്രവർത്തിക്കുന്ന ഓൺലൈൻ ഗെയിം കമ്പനികൾക്ക് രാജ്യത്ത് ഔദ്യോഗിക പ്രതിനിധികൾ ഉണ്ടായിരിക്കണം. നിയമം ലംഘിക്കുന്ന കമ്പനികളുടെ ഇന്റർനെറ്റ് വേഗത കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കാൻ നിയമം അനുശാസിക്കുന്നു.

കഴിഞ്ഞയാഴ്ച കഹ്‌റാമൻമാരാസിൽ 14 വയസ്സുകാരൻ നടത്തിയ വെടിവെപ്പിൽ പത്തുപേർ കൊല്ലപ്പെട്ട സംഭവം രാജ്യത്തെ ഞെട്ടിച്ചിരുന്നു. ഈ ആക്രമണത്തിന് പിന്നിൽ ഓൺലൈൻ സ്വാധീനമുണ്ടോ എന്ന അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ നിയമം വരുന്നത്. പ്രസിഡന്റ് രജബ് തയ്യിപ് ഉർദുഗൻ 15 ദിവസത്തിനുള്ളിൽ ബില്ലിൽ ഒപ്പിടുന്നതോടെ നിയമം ഔദ്യോഗികമായി പ്രാബല്യത്തിൽ വരും.

administrator

Related Articles