ടിക്ക് ടോക്കിന് അമേരിക്കയില്‍ അനുമതി നല്‍കി ട്രംപ്

ടിക്ക് ടോക്കിന് അമേരിക്കയില്‍ അനുമതി നല്‍കി ട്രംപ്

ടിക് ടോക്കിന് അമേരിക്കയില്‍ പ്രവര്‍ത്തനം തുടരാന്‍ അനുമതി നല്‍കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ ചില ഉപാധികളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്. ടിക് ടോക്കിന്റെ യുഎസ് പ്രവര്‍ത്തനങ്ങള്‍ ഒരു അമേരിക്കന്‍ നിക്ഷേപക ഗ്രൂപ്പിന് വില്‍ക്കാന്‍ അധികാരപ്പെടുത്തുന്നതാണ് ഉത്തരവ്.
ടിക് ടോക്ക് രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് യുഎസ് പറഞ്ഞിരുന്നു. അതിനാല്‍, ടിക് ടോക്കിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു അമേരിക്കന്‍ കമ്പനിക്ക് കൈമാറിയാല്‍, ആപ്പ് യുഎസില്‍ നിരോധിക്കില്ലെന്നും യു എസ് വ്യക്തമാക്കിയിരുന്നു. പൂര്‍ണമായും തങ്ങളുടെ നിയന്ത്രണത്തിലാകും അമേരിക്ക ടിക് ടോക്കിന് പ്രവര്‍ത്തനാനുമതി നല്‍കുക.

കരാറിന്റെ ഭാഗമായി ടിക് ടോക്ക് യുഎസ് പുതിയ ഡയറക്ടര്‍ ബോര്‍ഡിനെ നിയമിക്കും. അല്‍ഗോരിതം ശുപാര്‍ശകള്‍, സോഴ്‌സ് കോഡ്, ഉള്ളടക്ക മോഡറേഷന്‍ സംവിധാനങ്ങള്‍ എന്നിവയും പുതിയ ഉടമയ്ക്ക് കൈമാറും. ചൈനീസ് ഭരണാധികാരികളുമായി താന്‍ സംസാരിച്ചതായും അവര്‍ ഈ നിര്‍ദ്ദേശത്തിന് സമ്മതം നല്‍കിയതായും ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ടിക് ടോക്ക് യുഎസ് ഇനി പൂര്‍ണ്ണമായും അമേരിക്കയുടെ നിയന്ത്രണത്തിലായിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ടിക് ടോക്കിന്റെ പുതിയ ഉടമകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം പ്രചാരണത്തിനായി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുമെന്നും ട്രംപ് പറഞ്ഞു.

administrator

Related Articles