കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിന്റെ തിരിച്ചുവരവ് സംബന്ധിച്ച് വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ ടിക്ക്‌ടോക്ക് തിരിച്ചുവരില്ല എന്ന് കേന്ദ്രസര്‍ക്കാറിനെ ഉദ്ധരിച്ചുള്ള വാര്‍ത്തകളും പുറത്തു വന്നിരുന്നു. എന്നാലിപ്പോള്‍ ഇന്ത്യയിലേക്കുള്ള തിരിച്ച് വരവ് സംബന്ധിച്ച് വീണ്ടും അഭ്യൂഹം ഉയരുന്നു. ടിക് ടോക്കിന്റെ ഗുഡ്ഗാവ് ഓഫീസിലേക്ക് രണ്ട് ജോലി അപേക്ഷകള്‍ പ്രൊഫഷണല്‍ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇന്നില്‍ കമ്പനി ക്ഷണിച്ചതാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് കാരണം. കണ്ടന്റ് മോഡറേറ്റര്‍ (ബംഗാളി), വെല്‍ബീയിംഗ് പാര്‍ട്ണര്‍ഷിപ്പ് ആന്‍ഡ് ഓപ്പറേഷന്‍ ലീഡ് എന്നീ രണ്ട് പോസ്റ്റിലേക്കാണ് ടിക് ടോക് ഇന്ത്യയില്‍ അപേക്ഷകരെ ക്ഷണിച്ചിരിക്കുന്നത്. ഇത് ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തതാണ്. എന്നാല്‍ ടിക് ടോക്കിന്റെ നിരോധനം ഇന്ത്യയില്‍ നീക്കുകയാണോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
Tags:
administrator