ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം; വീഡിയോ ഷെയര്‍ ചെയ്യരുതെന്ന അഭ്യര്‍ത്ഥനയുമായി ആലിയ ഭട്ട്

ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം; വീഡിയോ ഷെയര്‍ ചെയ്യരുതെന്ന അഭ്യര്‍ത്ഥനയുമായി ആലിയ ഭട്ട്

ആലിയാ ഭട്ട്- രണ്‍ബീര്‍ കപൂര്‍ ദമ്പതികള്‍ക്ക് ഏറെ ആരാധകരുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ആലിയ. ഇടക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം വിവിധ സോഷ്യല്‍ മീഡിയകളില്‍ അവര്‍ പങ്കുവയക്കാറുമുണ്ട്. അതിനെല്ലാം വലിയ തരത്തിലുള്ള പ്രതികരണങ്ങളാണ് ലഭിക്കാറുള്ളത്. എന്നാല്‍ ഇപ്പോള്‍ തന്റെ വീടിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആലിയ.

നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ചിത്രം അനുവാദമില്ലാതെ എടുത്ത് പ്രചരിപ്പിക്കുന്നതിനെതിരെയാണ് നടി രംഗത്തുവന്നിരിക്കുന്നത്. അത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും വീഡിയോ ഫോര്‍വേഡ് ചെയ്യരുതെന്നും ഒഴിവാക്കണമെന്നും ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് അവര്‍ അഭ്യര്‍ഥിച്ചിരിക്കുന്നത്

ഇന്‍സ്റ്റാഗ്രാം പോസ്റ്റ്

‘മുംബൈ പോലുള്ള ഒരു നഗരത്തില്‍ സ്ഥലത്തിന് പരിമിതികളുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ചിലപ്പോള്‍ നിങ്ങളുടെ ജനലിലൂടെ നോക്കിയാല്‍ കാണുന്നത് മറ്റൊരു വ്യക്തിയുടെ വീടാകും. പക്ഷെ അത് ചിത്രീകരിക്കാനോ, പ്രചരിപ്പിക്കാനോ അര്‍ക്കും അവകാശമില്ല,

ഞങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ലാത്ത ഞങ്ങളുടെ വീടിന്റെ ഒരു വീഡിയോ പല മാധ്യമങ്ങളും റെക്കോര്‍ഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത് സ്വകാര്യതയിലേക്കുള്ള വ്യക്തമായ കടന്നുകയറ്റവും ഗുരുതരമായ സുരക്ഷാ പ്രശ്നവുമാണ്. അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് ‘കണ്ടന്റ്’ അല്ല, അത് നിയമലംഘനമാണ്. അതിനെ ഒരിക്കലും സാധാരണവല്‍ക്കരിക്കരുത്.

നിങ്ങളുടെ അറിവില്ലാതെ നിങ്ങളുടെ വീടിന്റെ ഉള്‍വശം ചിത്രീകരിച്ച വീഡിയോകള്‍ പരസ്യമായി പങ്കുവെക്കുന്നത് നിങ്ങള്‍ക്ക് സഹിക്കാനാകുമോയെന്ന് ചിന്തിച്ചു നോക്കുക. നമ്മളാരും അത് ചെയ്യില്ല. അതിനാല്‍ അത്തരം ഉള്ളടക്കങ്ങള്‍ ഓണ്‍ലൈനില്‍ കണ്ടാല്‍, ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുതെന്ന് വിനയപൂര്‍വം അഭ്യര്‍ഥിക്കുന്നു. ഈ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച മാധ്യമങ്ങളിലെ ഞങ്ങളുടെ സുഹൃത്തുക്കളോട് അവ ഉടനടി നീക്കം ചെയ്യാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു.’ ആലിയ കുറിച്ചു.’

administrator

Related Articles