ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവ് നടന്‍ മോഹന്‍ലാലിനെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കും. ഇത് സംബന്ധിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വാര്‍ത്താസമ്മേളനം നാളെ നടക്കും. ഒക്ടോബര്‍ 4 ന് തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ചായിരിക്കും ചടങ്ങ് നടക്കുക.
സാമൂഹിക – സാംസ്‌കാരിക മേഖലകളില്‍ നിന്ന് നിരവധി ആളുകളാണ് മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്നത്. വിഗ്യാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നാണ് നടന്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്. ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് മോഹന്‍ലാലിനെ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. 2004 ല്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് ശേഷം ആദ്യമായാണ് ദാദ സാഹിബ് ഫാല്‍ കെ പുരസ്‌കാരം മലയാള മണ്ണിലെത്തുന്നത്. കേന്ദ്രസര്‍ക്കാര്‍ 1969ല്‍ രാജ്യത്തെ പ്രഥമ സമ്പൂര്‍ണ ഫീച്ചര്‍ സിനിമയായ രാജ ഹരിശ്ചന്ദ്രയുടെ സംവിധായകനായ ദാദാ സാഹിബ് ഫാല്‍ക്കെയുടെ സ്മരണ നിലനിര്‍ത്താന്‍ ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്‌കാരം.

