അപര്‍ണ ബാലമുരളി ആലപിച്ച ഗാനം പുറത്തിറങ്ങി

അപര്‍ണ ബാലമുരളി ആലപിച്ച ഗാനം പുറത്തിറങ്ങി

മിണ്ടിയും പറഞ്ഞും എന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളി ആലപിച്ച ഗാനം പുറത്തിറങ്ങി. സുജേഷ് ഹരിയുടെ വരികള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് സൂരജ് എസ് കുറുപ്പുമാണ്. ചിത്രം ഡിസംബര്‍ 25ന് തീയറ്ററുകളില്‍ എത്തും. ലൂക്കക്ക് ശേഷം അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന പ്രണയ ചിത്രമാണ് ‘മിണ്ടിയും, പറഞ്ഞും’. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് അലന്‍സ് മീഡിയയുടെ ബാനറില്‍ സംവിധായകന്‍ സലീം അഹമ്മദാണ്.

സനല്‍ ലീന ദമ്പതികളുടെ വിവാഹത്തിനു മുന്‍പും ശേഷവുമുള്ള പ്രണയത്തിന്റെയും ജീവിതത്തിന്റെയും പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മൃദുല്‍ ജോര്‍ജ്ജും അരുണ്‍ ബോസും ചേര്‍ന്നാണ്. ഒരിടവേളയ്ക്ക് ശേഷം വിഖ്യാത ഛായഗ്രാഹകന്‍ മധു അമ്പാട്ട് ക്യാമറ ചലിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കിരണ്‍ ദാസും, കലാസംവിധാനം അനീസ് നാടോടിയും, വസ്ത്രാലങ്കാരം ഗായത്രി കിഷോറും നിര്‍വഹിച്ചിരിക്കുന്ന ‘മിണ്ടിയും പറഞ്ഞും’ തീയറ്ററുകളിലെത്തിക്കുന്നത് ജാഗ്വാര്‍ സ്റ്റുഡിയോസാണ്. ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് ഡിസൈന്‍ പപ്പെറ്റ് മീഡിയയാണ്.

administrator

Related Articles