ടൊവിനോയുടെ ‘പള്ളിച്ചട്ടമ്പി’യുടെ മോഷൻ പോസ്റ്റർ പുറത്ത്

ടൊവിനോയുടെ ‘പള്ളിച്ചട്ടമ്പി’യുടെ മോഷൻ പോസ്റ്റർ പുറത്ത്

സംവിധായകൻ ഡിജോ ജോസ് ആന്റണിയും ടൊവിനോ തോമസും ഒന്നിക്കുന്ന ‘പള്ളിച്ചട്ടമ്പി’യുടെ ആവേശകരമായ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ടൊവിനോ ഇതുവരെ പരീക്ഷിക്കാത്ത ഗംഭീര ലുക്കിൽ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിന്റെ റിലീസ് തീയതിയും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചു. ചിത്രം ഏപ്രിൽ 9-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. 1950-60 കാലഘട്ടത്തിലെ കഥയാണ് ചിത്രം പറയുന്നത്. കയാദു ലോഹറാണ് ചിത്രത്തിലെ നായിക. വിജയരാഘവൻ, സുധീർ കരമന, ബാബുരാജ് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.
എസ്. സുരേഷ് ബാബു തിരക്കഥയൊരുക്കുന്ന ചിത്രത്തിന് മ്യൂസിക് സെൻസേഷൻ ജേക്സ് ബിജോയ് ആണ് സംഗീതം നൽകുന്നത്. ടിജോ ടോമിയാണ് ക്യാമറ. വേൾഡ് വൈഡ് ഫിലിംസ്, സി ക്യൂബ് ബ്രോസ് എന്നീ ബാനറുകളിൽ നൗഫൽ, ബ്രിജീഷ്, ചാണുക്യ ചൈതന്യ ചരൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് പള്ളിച്ചട്ടമ്പി എത്തുന്നത്. ഡിജോ ജോസ് ആന്റണിയുടെ മുൻ ചിത്രങ്ങളായ ‘ജനഗണമന’, ‘മലയാളി ഫ്രം ഇന്ത്യ’ എന്നിവ പോലെ തന്നെ വമ്പൻ ക്യാൻവാസിലാണ് ഈ ചിത്രവും ഒരുക്കിയിരിക്കുന്നത്.

മേഘശ്യാമും തൻസീറുമാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. മഞ്ജുഷ രാധാകൃഷ്ണൻ കോസ്റ്റ്യൂംസും, റഷീദ് അഹമ്മദ് മേക്കപ്പും നിർവഹിക്കുന്നു. ലൈൻ പ്രൊഡ്യൂസർ അലക്സ് ഇ കുര്യൻ, ഫിനാൻസ് കൺട്രോളർ അനിൽ അമ്പല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് മേനോൻ. റെനിത് രാജ്, കിരൺ റാഫേൽ എന്നിവരാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ. സൗണ്ട് ഡിസൈൻ സിങ്ക് സിനിമ, ആർട്ട് ഡയറക്‌ടർ രാജേഷ് മേനോൻ, കാസ്റ്റിംഗ് ഡയറക്ടർ ബിനോയ് നമ്പാല, സ്റ്റിൽസ് റിഷ്ലാൽ ഉണ്ണികൃഷ്ണൻ, പോസ്റ്റർ ഡിസൈൻ യെല്ലോടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് അഖിൽ വിഷ്ണു വി എസ്, പിആർഓ അക്ഷയ് പ്രകാശ്.

administrator

Related Articles