കൂലി വിജയിപ്പിച്ച ട്രോളന്മാര്‍ക്കും യൂട്യൂബര്‍മാര്‍ക്കും നന്ദി: ലോകേഷ് കനഗരാജ്

കൂലി വിജയിപ്പിച്ച ട്രോളന്മാര്‍ക്കും യൂട്യൂബര്‍മാര്‍ക്കും നന്ദി: ലോകേഷ് കനഗരാജ്

രജനികാന്തിനെ നായകനാക്കി താന്‍ സംവിധാനം ചെയ്ത കൂലി എന്ന ചിത്രം വിജയിപ്പിച്ച ട്രോളന്മാര്‍ക്കും യൂട്യൂബര്‍മാര്‍ക്കും നന്ദിയെന്ന് സംവിധായകന്‍ ലോകേഷ് കനഗരാജ്. ദളപതി വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമെന്ന് പറയപ്പെടുന്ന ജനനായകന്‍ എന്ന ചിത്രത്തിന്റെ മലേഷ്യയില്‍ നടക്കുന്ന ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം മനസ്സ് തുറന്നത്.

‘കൂലി എന്ന ചിത്രത്തിന് ഒരായിരം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു, അതിലെ പോരായ്മകള്‍ എല്ലാം ഇനി അടുത്ത ചിത്രത്തില്‍ ഉണ്ടാവാതെ ശ്രദ്ധിക്കും. ചിത്രം വമ്പന്‍ വിജയമാക്കി മാറ്റിയ ട്രോളന്മാര്‍ക്കും യൂട്യൂബര്‍മാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഒരുപാട് നന്ദിയുണ്ട്’ ലോകേഷ് കനഗരാജ് പറഞ്ഞു.

കൂലി സംവിധാനം ചെയ്യുന്നതിനായി 50 കോടി രൂപ പ്രതിഫലമാണ് ലോകേഷ് കനഗരാജ് സണ്‍ പിക്‌ചേഴ്‌സില്‍ നിന്നും കൈ പറ്റിയത് എന്നതും ശ്രദ്ധേയമാണ്. രജനികാന്ത് 150 കോടി രൂപയാണ് പ്രതിഫലം പറ്റിയത്. 350 കോടി രൂപ മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം വേള്‍ഡ് വൈഡായി 500 കോടി രൂപയാണ് കളക്റ്റ് ചെയ്തത്.

‘ഞാന്‍ നിര്‍മാതാവിനെ വിളിച്ച് സംസാരിച്ചിരുന്നു, ചിത്രം 500 കോടിക്ക് മേലെ സമ്പാദിച്ചു എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ചിത്രം റിലീസ് ആയതിന് ശേഷം പതിവുള്ളത് പോലെ എനിക്ക് ആരാധകരോട് സംവദിക്കാന്‍ അനുയോജ്യമായൊരു വേദി ലഭിച്ചിരുന്നില്ല, കാരണം ഞാന്‍ എന്റെ അടുത്ത ചിത്രത്തിന്റെ അണിയറയിലായിരുന്നു’ ലോകേഷ് കനഗരാജ് കൂട്ടിച്ചേര്‍ത്തു.

administrator

Related Articles