ടെലിവിഷന്‍ പരസ്യ മാര്‍ക്കറ്റ്: ധോണിയെ പിന്തള്ളി ഷാരൂഖ് ഖാന്‍ മുന്നില്‍

ടെലിവിഷന്‍ പരസ്യ മാര്‍ക്കറ്റ്: ധോണിയെ പിന്തള്ളി ഷാരൂഖ് ഖാന്‍ മുന്നില്‍

എംഎസ് ധോണിയെ പിന്തള്ളി ടെലിവിഷന്‍ പരസ്യമാര്‍ക്കറ്റില്‍ ഷാരൂഖ് ഖാന്‍ മുന്നില്‍. എട്ടു ശതമാനം പരസ്യ ഷെയറാണ് ഷാരൂഖ് ഖാന്‍ നേടിയത്. തൊട്ടുപിന്നില്‍ ഏഴ് ശതമാനവുമായി ധോണിയുമുണ്ട്. 2025 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ടാം മീഡിയ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് പ്രകാരമാണിത്. അക്ഷയ് കുമാര്‍, രണ്‍വീര്‍ സിങ്, അമിതാബ് ബച്ചന്‍, അനന്യ പാണ്ഡെ, രണ്‍ബീര്‍ കപൂര്‍, അനുഷ്‌ക ശര്‍മ, രാഹുല്‍ ദ്രാവിഡ്, വിരാട് കോഹ്‌ലി എന്നിവരാണ് ടോപ് ടെണ്ണിലുള്ള സെലിബ്രിറ്റികള്‍.

എന്നാല്‍ ഏറ്റവും കൂടുതല്‍ ബ്രാന്‍ഡുകള്‍ക്കായി പരസ്യ താരമായി പ്രത്യക്ഷപ്പെട്ടത് എം.എസ് ധോണി തന്നെ. 43 ബ്രാന്‍ഡുകളുടെ പരസ്യത്തിലാണ് ധോണി പ്രത്യക്ഷപ്പെടുന്നത്. 35 ബ്രാന്‍ഡുകള്‍ക്കാണ് ഷാരൂഖ് ഖാന്‍ പ്രത്യക്ഷപ്പെടുന്നത്. ബിഗ് ബി 28 ബ്രാന്‍ഡുകളുടെ മോഡലായി രംഗത്ത് വരുന്നു.

ടെലിവിഷനില്‍ വരുന്ന 29 ശതമാനം പരസ്യങ്ങളിലും സെലിബ്രിറ്റികളാണ് പ്രത്യക്ഷപ്പെടുന്നത്. ഇതില്‍ 74 ശതമാനവും സിനിമാ താരങ്ങളാണ്. നാലു ശതമാനം സ്‌പോര്‍ട്ട്‌സ് താരങ്ങളും മൂന്നു ശതമാനം ടെലിവിഷന്‍ താരങ്ങളും അഭിനയിക്കുന്നു.

എന്നാല്‍ സെലിബ്രിറ്റികളുടെ സാന്നിധ്യം പരസ്യത്തില്‍ വര്‍ഷാവര്‍ഷം കുറഞ്ഞുവരികയാണെന്ന് കണക്കുകള്‍ കാണിക്കുന്നു. ഭക്ഷ്യപാനീയങ്ങളുടെ പരസ്യത്തിലാണ് സെലിബ്രിറ്റികള്‍ ഏറ്റവും കൂടുതല്‍ പ്രത്യക്ഷപ്പെട്ടത്.ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിങ്, അനുഷ്‌ക ശര്‍മ, വിരാട് കോഹ്‌ലി എന്നീ താരദമ്പതികളായിരുന്നു ഏറ്റവും കൂടുതല്‍ പരസ്യങ്ങളില്‍ തിളങ്ങിയ ദമ്പതികള്‍.

administrator

Related Articles