മനുഷ്യായുസ് വര്‍ധിപ്പിക്കാൻ കണ്ടുപിടുത്തത്തിനൊരുങ്ങി ടെക് വിദഗ്ധര്‍

മനുഷ്യായുസ് വര്‍ധിപ്പിക്കാൻ കണ്ടുപിടുത്തത്തിനൊരുങ്ങി ടെക് വിദഗ്ധര്‍

മനുഷ്യന്റെ ആയുസ് വര്‍ധിപ്പിക്കാനുള്ള വിപ്ലവകരമായ കണ്ടു പിടുത്തം നടത്താനൊരുങ്ങി എഐ ടെക് വിദഗ്ധര്‍. മനുഷ്യ ആയുസിന്റെ പത്തിരട്ടി വര്‍ധിപ്പിക്കുക അതായത് മിനിമം ഒരു ആയിരം വര്‍ഷമെങ്കിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സയന്‍സ് ടെക്‌മെഡിക്കല്‍ ഗവേഷകരായ റെ കുര്‍സ് വെയ്ല്‍, ഇയാന്‍ പിയേഴ്‌സണ്‍, ഓബ്രി ഡി ഗ്രേ എന്നിവര്‍ ഗവേഷണത്തിലേര്‍പ്പെടുത്തിയിരിക്കുന്നത്. എഐ, ക്ലൗഡ് കംപ്യൂട്ടിംഗ്, റോബോട്ടിക്‌സ് എന്നിവ വഴി വരുന്ന 25 വര്‍ഷം കൊണ്ട് ഇക്കാര്യം സാധ്യമാകും എന്നാണ് ഇവര്‍ കരുതുന്നത്.

2029 ഓടെ തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യബുദ്ധിയെ മറികടക്കാനാവുന്ന വിധത്തിലേക്ക് മാറുമെന്നാണ് റെ കുര്‍സ് വെയര്‍ അഭിപ്രായപ്പെടുന്നത്. ബ്രെയിന്‍ കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസുകളും ക്ലൗഡ് അടിസ്ഥാനമാക്കിയുളള ചിന്തകളും നമ്മുടെ ശരീരത്തില്‍ ഘടിപ്പിക്കുന്ന നാനോബോട്ടുകളും 2045 ഓടെ സാധ്യമാകുമെന്നും ഇതുവഴി മനുഷ്യന്റെ ബുദ്ധിയും ആയുസും വര്‍ധിക്കും എന്നാണ് കരുതുന്നത്.

administrator

Related Articles