രാജ്യത്ത് സൂപ്പർ കംപ്യൂട്ടിങ് ക്ലസ്റ്ററും ഡിജിറ്റൽ ഡാറ്റ എംബസിയും വരുന്നു

രാജ്യത്ത് സൂപ്പർ കംപ്യൂട്ടിങ് ക്ലസ്റ്ററും ഡിജിറ്റൽ ഡാറ്റ എംബസിയും വരുന്നു

ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി നിർണ്ണായകമായ അഞ്ച് ധാരണാപത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായദ് അൽ നഹ്യാനും ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനങ്ങൾ ഉണ്ടായത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് പ്രതിരോധ മേഖലയിലെ സഹകരണവും ഇന്ത്യയിൽ സ്ഥാപിക്കാൻ പോകുന്ന സൂപ്പർ കംപ്യൂട്ടിങ് ക്ലസ്റ്ററുമാണ്. നിർമിതബുദ്ധി വികസനത്തിന് ഈ ക്ലസ്റ്റർ കരുത്തേകും. കൂടാതെ, സുരക്ഷാ പ്രാധാന്യമുള്ള അതിപ്രധാന ഡേറ്റകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി ‘ഡിജിറ്റൽ-ഡാറ്റ എംബസി’ എന്ന നൂതന സങ്കൽപ്പത്തിനും ഇരുരാജ്യങ്ങളും രൂപം നൽകി.
സാമ്പത്തിക രംഗത്തും വലിയ കുതിച്ചുചാട്ടമാണ് ഈ സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നത്. 2032-ഓടെ ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാരം 200 ബില്യൻ ഡോളറിലേക്ക് (ഏകദേശം 18.17 ലക്ഷം കോടി രൂപ) ഉയർത്താനാണ് ഇരുനേതാക്കളും തീരുമാനിച്ചത്. തിങ്കളാഴ്ച വൈകീട്ട് ഡൽഹിയിലെത്തിയ യുഎഇ പ്രസിഡന്റിനെ പ്രോട്ടോക്കോൾ ലംഘിച്ച് പ്രധാനമന്ത്രി നേരിട്ടെത്തി സ്വീകരിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദത്തിന്റെ തെളിവായി.

administrator

Related Articles