ചാറ്റ്ജിപിടിയ്ക്കും കണക്കുകള്‍ തെറ്റുന്നതായി പഠനം

ചാറ്റ്ജിപിടിയ്ക്കും കണക്കുകള്‍ തെറ്റുന്നതായി പഠനം

ചാറ്റ്ജിപിടിയ്ക്കും കണക്കുകള്‍ തെറ്റുന്നതായി പഠനം. 2,300 വര്‍ഷം പഴക്കമുള്ള ഗണിതശാസ്ത്ര പസില്‍ പരിഹരിക്കാന്‍ ചാറ്റ്ജിപിടി4 പാടുപെടുന്നതായി കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തി.

ഗവേഷകര്‍ പ്ലേറ്റോയുടെ ‘ഡബ്ലിങ് ദി സ്‌ക്വര്‍’ എന്ന പ്രോബ്ലം നല്‍കുകയും അതിന് ഉത്തരം നല്‍കാന്‍ ചാറ്റ്ജിപിടി4 ന് കൃത്യമായ ഉത്തരം നല്‍കാന്‍ സാധിക്കാതെ വന്നെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നല്‍കിയ ഉത്തരങ്ങള്‍ തന്നെ ചാറ്റ്ജിപിടി വീണ്ടും നല്‍കുകയും പ്ലേറ്റോയുടെ പഴയ ജ്യാമിതീയ രീതിക്ക് പകരം, ഒരു ആധുനിക ബീജഗണിത രീതി ഉപയോഗിച്ച് ഉത്തരം നല്‍കുകയും ചെയ്തു. എന്നാല്‍ ഗവേഷകര്‍ക്ക് തെറ്റായതും കൂടുതല്‍ ആശയകുഴപ്പത്തിലാകുന്നതുമായ ഉത്തരങ്ങള്‍ ആണ് ലഭിച്ചതെന്ന് പഠനത്തില്‍ പറയുന്നു.

‘സോണ്‍ ഓഫ് പ്രോക്സിമല്‍ ഡെവലപ്മെന്റ്’ (ZPD) എന്നതിന്റെ അടിസ്ഥാനത്തിലാണ് ChatGPT പ്രവര്‍ത്തിക്കുന്നതെന്ന് ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് മാത്തമാറ്റിക്കല്‍ എഡ്യൂക്കേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ചാറ്റ്ജിപിടിയ്ക്ക് എല്ലായ്പ്പോഴും സ്വതന്ത്രമായി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെന്നും ഗൈഡഡ് പ്രോംപ്റ്റിംഗിലൂടെ മാത്രമേ പരിഹാരങ്ങളില്‍ എത്തിച്ചേരാന്‍ സാധിക്കൂ എന്നും ഗവേഷകര്‍ പറയുന്നു.

administrator

Related Articles