സംസ്ഥാന ടെലിവിഷൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

സംസ്ഥാന ടെലിവിഷൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

33-ാമത് സംസ്ഥാന ടെലിവിഷൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.‘മഴയെത്തും മുൻപെ’ മികച്ച സീരിയലായും കൃഷ്ണചന്ദ്രൻ, ശ്രീധന്യ എന്നിവർ മികച്ച നടൻ/നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ‘മറിമായം’ മികച്ച കോമഡി പ്രോഗ്രാമായി. അമോസ് ടിജി (ഓപ്പണന്റ്) മികച്ച സംവിധായകനായി. ‘Legend’ (MG അനീഷ്) മികച്ച ഡോക്യുമെന്ററിയായും ‘just kidding’ (അഞ്ജലി പ്രിയദാസ്) മികച്ച കുട്ടികളുടെ പരിപാടിയായും തിരഞ്ഞെടുക്കപ്പെട്ടു.

രചനാ വിഭാഗം

  1. മികച്ച ലേഖനം: താരശരീരം ടെലിവിഷന്‍ പരിഭാഷപ്പെടുത്തുമ്പോള്‍ (ജിതിന്‍ കെ.സി)
  2. പ്രത്യേക ജൂറി പരാമര്‍ശം : ടെലിവിഷന്‍: വിനിമയവും വിശകലനവും (ഡോ.നെത്തല്ലൂര്‍ ഹരികൃഷ്ണന്‍)

കഥാവിഭാഗം

  1. മികച്ച ടെലി സീരിയല്‍: മഴയെത്തും മുന്‍പെ (അമൃത ടി.വി)
  2. മികച്ച രണ്ടാമത്തെ ടെലി സീരിയല്‍: വസുധ (കൗമുദി ടി.വി)
  3. മികച്ച ടെലി ഫിലിം (20 മിനുട്ടിൽ കുറവ്): മൊളഞ്ഞി (സി.സി.ടി.വി ചാനല്‍)
  4. മികച്ച ടെലി ഫിലിം (20 മിനുട്ടിൽ കൂടിയത്) : എഫ് ഫോര്‍ ഫ്രീഡം (സെന്‍സേഡ്)
  5. മികച്ച കഥാകൃത്ത്: അഭിനവ് സി.
  6. മികച്ച ടി.വി.ഷോ (എന്റര്‍ടെയ്ന്‍മെന്റ്): മറിമായം (മഴവില്‍ മനോരമ)
  7. മികച്ച കോമഡി പ്രോഗ്രാം: ഫ്‌ളവേഴ്‌സ് കോമഡി ഇത് ഐറ്റം വേറെ
  8. മികച്ച ഹാസ്യാഭിനേതാവ്: പോള്‍സ കുത്താട്ടുകുളം
  9. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആൺ): ശങ്കര്‍ലാല്‍ എസ്.വി
  10. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പെൺ): ശ്രീജാരവി (എഫ് ഫോര്‍ ഫ്രീഡം)
  11. കുട്ടികളുടെ മികച്ച ഷോര്‍ട്ട് ഫിലിം: ട്രാപ്പ് (പെരിയാര്‍ വിഷന്‍)
  12. മികച്ച സംവിധായകന്‍ : അമോസ് ടി.ജി (ഓപ്പോണെന്റ് – നിള 24 ലൈവ്)
  13. മികച്ച നടന്‍ (ടെലിസീരിയല്‍/ടെലിഫിലിം): കൃഷ്ണചന്ദ്രന്‍ (മഴയെത്തും മുന്‍പെ – അമൃത ടി.വി)
  14. മികച്ച രണ്ടാമത്തെ നടന്‍ (ടെലിസീരിയല്‍/ടെലിഫിലിം): കിഷോര്‍ റോഷിക് (ഓപ്പോണെന്റ് – നിള 24 ലൈവ്)
  15. മികച്ച നടി (ടെലിസീരിയല്‍/ടെലിഫിലിം): ശ്രീധന്യ (മഴയെത്തും മുന്‍പെ – അമൃത ടി.വി)
  16. മികച്ച രണ്ടാമത്തെ നടി (ടെലിസീരിയല്‍/ടെലിഫിലിം): ജാനകി മന്ത്ര (ഹോം – ഫ്‌ളവേഴ്‌സ് ടി.വി.)
  17. മികച്ച ബാലതാരം (ടെലിസീരിയല്‍/ടെലിഫിലിം): ബേബി അമേയ (സ്വര്‍ഗവാതില്‍പ്പക്ഷി – സൂര്യ ടി.വി), ഉപ്പും മുളകും 3 – ഫ്‌ളവേഴ്‌സ്)
  18. മികച്ച ഛായാഗ്രാഹകന്‍: വിഷ്ണു ജി.എസ് (സുഭദ്രം – സീ കേരളം)
  19. മികച്ച ദൃശ്യസംയോജകന്‍: ഫാസില്‍ റസാഖ് (ഓപ്പോണന്റ് – നിള 24 ലൈവ്)
  20. മികച്ച സംഗീത സംവിധായകന്‍: വൈശാഖ് സോമനാഥ് (മൊളഞ്ഞി, വീട്ടിലേക്ക് – വടക്കാഞ്ചേരി കേബിള്‍ വിഷന്‍, ഓപ്പോണന്റ് – നിള 24 ലൈവ്)
  21. മികച്ച ശബ്ദലേഖകന്‍: അക്ഷയ് വാല്‍കെ (കാലം – സെന്‍സേഡ്)
  22. മികച്ച കലാസംവിധായകന്‍ : ഇഷാഖ് മുസാഫിര്‍ (ഓപ്പോണന്റ് – നിള 24 ലൈവ്)
    ടി.വി. ഷോ എന്റര്‍ടെയ്ന്‍മെന്റ് – അശ്വമേധം (കൈരളി ടി.വി)
    അഭിനയം: ഗായത്രി ഗോവിന്ദ് ( നിന്നെയും കാത്ത് – മലനാട് ടി.വി)

കഥേതര വിഭാഗം

  1. മികച്ച ഡോക്യുമെന്ററി (ജനറല്‍): സ്ലേവ്‌സ് ഓഫ് ദി എംപയര്‍ (കേരളവിഷന്‍)
  2. മികച്ച ഡോക്യുമെന്ററി (സയന്‍സ് & എന്‍വയോമെന്റ്): നീലഗിരി മാര്‍ട്ടെന്‍ (ജനം ടി.വി)
  3. മികച്ച ഡോക്യുമെന്ററി (ബയോഗ്രഫി): ലെജന്‍ഡ്‌സ് (കെ.വേണു – (ഏഷ്യാനെറ്റ് ന്യൂസ്))
  4. മികച്ച ഡോക്യുമെന്ററി (വിമന്‍ & ചില്‍ഡ്രന്‍) : ഐ ആം എയ്റ്റീന്‍ (സെന്‍സേഡ്)
  5. മികച്ച എഡ്യുക്കേഷണല്‍ പ്രോഗ്രാം : ആര്‍ത്തവത്തിന്റെ കലയും കാലവും (ദൂരദര്‍ശന്‍)
  6. മികച്ച ആങ്കര്‍ (എഡ്യുക്കേഷണല്‍ പ്രോഗ്രാം): ശ്രീദത്ത് എസ്. പിള്ള (ആര്‍ത്തവത്തിന്റെ കലയും കാലവും )
  7. മികച്ച സംവിധായകന്‍ (ഡോക്യുമെന്ററി): ഷിഹാബ് ഓങ്ങല്ലൂര്‍
  8. മികച്ച ന്യൂസ് ക്യാമറാപേഴ്‌സൺ: അഭിലാഷ് വി (കുഞ്ഞിനെ തേടി ഒരമ്മ – 24 ന്യൂസ്)
  9. മികച്ച വാര്‍ത്താവതാരക: സ്വപ്ന ബി.നായര്‍ (ഗുഡ്‌മോണിംഗ് കേരളം – അമൃത ടെലിവിഷന്‍)
  10. മികച്ച കോമ്പിയര്‍/ആങ്കര്‍ (വാര്‍ത്തേതര പരിപാടി): ഷാനി ടി.പി.
  11. മികച്ച കമന്റേറ്റര്‍: സുദര്‍ശനന്‍ കുടപ്പനമൂട് (സോദരത്വേന – ഫോര്‍ സൈഡ്‌സ് ടി.വി)
  12. മികച്ച ആങ്കര്‍/ഇന്റര്‍വ്യൂവര്‍ (കറന്റ് അഫയേഴ്‌സ്): ഹാഷ്മി താജ് ഇബ്രാഹിം (ജനകീയ കോടതി – സാന്ദ്രതോമസ് – 24 ന്യൂസ്)
  13. മികച്ച ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് : പ്രശാന്ത് കൃഷ്ണ ജി (ലോട്ടറിയിലെ ബമ്പര്‍ തട്ടിപ്പ് -(മാതൃഭൂമി ന്യൂസ്)
  14. മികച്ച ടിവി ഷോ (കറന്റ് അഫയേഴ്‌സ്): നാട്ടുസൂത്രം – മനോരമ ന്യൂസ്
  15. കുട്ടികള്‍ക്കുള്ള മികച്ച പരിപാടി: ജസ്റ്റ് കിഡ്ഡിങ് (ഏഷ്യാനെറ്റ് ന്യൂസ്)

പ്രത്യേക ജൂറി പരാമര്‍ശങ്ങള്‍

  1. ഡോക്യുമെന്ററി (ജനറല്‍): പി.അജിത് കുമാര്‍ (ജലമുദ്ര – സെന്‍സേര്‍ഡ്)
  2. ഡോക്യുമെന്ററി സംവിധാനം (സയന്‍സ് ആന്റ് എന്‍വയേമെന്റ്): ബിജു മുത്തത്തി (വിത്തുഗുണം – കൈരളി ന്യൂസ്)
  3. ഡോക്യുമെന്ററി (ബയോഗ്രഫി): സ്വാമി ആനന്ദതീര്‍ത്ഥന്‍:നിഷേധിയുടെ ആത്മശക്തി (ഗ്ലോബല്‍ കേബിള്‍ വിഷന്‍)
administrator

Related Articles