സ്‌പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേ വരുന്നു; വീഡിയോ പുറത്ത്

സ്‌പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേ വരുന്നു; വീഡിയോ പുറത്ത്

ടോം ഹോളണ്ട് നായകനാകുന്ന നാലാമത്തെ സ്പൈഡര്‍മാന്‍ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ആരംഭിച്ചു. സ്പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേയിലെ സ്‌പൈഡര്‍മാന്റെ പുതിയ സ്യൂട്ട് റിവീലിംഗ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടു. സോണി പിക്‌ചേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോക്ക് വമ്പന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്.

അടുത്ത വര്‍ഷം ജൂലൈ 21ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തില്‍ മാര്‍ക്ക് റൂഫല്ലോയുടെ ‘ഹള്‍ക്ക്’ പ്രത്യക്ഷപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോമിക്ക്സിലും ആനിമേഷനിലും മാത്രം കണ്ട് ശീലിച്ചിട്ടുള്ള സ്‌പൈഡര്‍മാനും ഹള്‍ക്കും തമ്മിലുള്ള പോരാട്ടം സ്പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂഡേയില്‍ കാണാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

സ്പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേയില്‍ ടോം ഹോളണ്ടിനും മാര്‍ക്ക് റഫല്ലോക്കും സാഡി സിങ്ക്, സെന്തായ, ചാര്‍ളി കോക്‌സ്, ജോണ് ബെര്‍ന്തല്‍, ജേക്കബ് ബെറ്റാലോണ്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സ്പൈഡര്‍മാന്‍ നോ വേ ഹോം എന്ന ചിത്രത്തില്‍ ഇതിന്‍ മുമ്പ് സ്‌പൈഡര്‍മാനായി വേഷമിട്ട ടോബി മഗ്വയറും, ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡും അതിഥി വേഷങ്ങളിലെത്തിയിരുന്നു. ഇത്തവണ സാഡി സിങ്ക് അവതരിപ്പിക്കുന്നത് ടോബി മഗ്വയറിന്റെ മകളായ മെയ് പാര്‍ക്കറിനെയാണെന്ന് റൂമറുകളുണ്ട്.

administrator

Related Articles