ഇന്‍സ്റ്റഗ്രാമിനും യൂട്യൂബിനും വെല്ലുവിളിയായി സോറ വരുന്നു

ഇന്‍സ്റ്റഗ്രാമിനും യൂട്യൂബിനും വെല്ലുവിളിയായി സോറ വരുന്നു

ചാറ്റ് ജിപിടിയുടെ സൃഷ്ടാക്കളായ ഓപ്പണ്‍ എഐ നിര്‍മ്മിച്ച സോറ ആപാണ് ഇനി സോഷ്യല്‍ മീഡിയകളില്‍ വൈറലാകാന്‍ പോകുന്നതെന്നാണ് ടെക്ക് ലോകം വിലയിരുത്തുന്നത്. ഓപ്പണ്‍ എഐയുടെ ഏറ്റവും പുതിയ എഐ വീഡിയോ ജനറേറ്റിംഗ് ആപായ സോറ ഉപയോഗിച്ച് ക്രിയേറ്റ് ചെയ്ത കുറച്ച് വീഡിയോകള്‍ ഇതിനകം തന്നെ വൈറലാണ്. കണ്ടാല്‍ എഐ ആണെന്നോ ഡീപ്പ് ഫെയ്ക് ആണെന്നോ തോന്നാത്ത യാഥാര്‍ഥ്യത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്ന വീഡിയോ ആണ് സോറ വാഗ്ദാനം ചെയ്യുന്നത്. 2024 ല്‍ ഓപ്പണ്‍ എഐ അവതരിപ്പിച്ച എഐ ടൂളായ സോറയുടെ അടുത്ത പതിപ്പാണ് സോറ 2. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം നമ്മള്‍ റീലുകളും ഷോര്‍ട്ട്സുകളും ക്രിയേറ്റ് ചെയ്യുന്നതു പോലെ സോറ ആപ്പില്‍ എഐ വീഡിയോകള്‍ കാണാനും ജനറേറ്റ് ചെയ്യാനും സാധിക്കും. ഇന്‍സ്റ്റഗ്രാമിനും യൂട്യൂബിനും സോറ വെല്ലുവിളിയാകുമെന്ന് ചുരുക്കം. സോറ 2 വിന്റെ കാമിയോസ് ഫീച്ചര്‍ ഉപയോഗിച്ച് സ്വന്തം രൂപവും ശബ്ദവുമുള്ള എഐ അവതാറുകളെ നിര്‍മ്മിക്കാനും അതുപയോഗിച്ച് വീഡിയോസ് ക്രിയേറ്റ് ചെയ്യാനും പറ്റും. അമേരിക്കയിലും കാനഡയിലുമാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇത് തത്കാലം ലഭ്യമാകുക. ഐഒസില്‍ ക്ഷണം ലഭിച്ചാല്‍ മാത്രമാണ് ഉപയോഗിക്കാന്‍ സാധിക്കുക.

administrator

Related Articles