സോഷ്യൽ മീഡിയ ഉപയോഗം: ഇന്ത്യയിലും പ്രായപരിധി വരുന്നു

സോഷ്യൽ മീഡിയ ഉപയോഗം: ഇന്ത്യയിലും പ്രായപരിധി വരുന്നു

ഓസ്‌ട്രേലിയയ്ക്ക് പിന്നാലെ ഇന്ത്യയിലും കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് കര്‍ശന നിയന്ത്രണം വരുന്നു. 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് പൂര്‍ണ്ണമായും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) എംപി എല്‍.എസ്.കെ ദേവരായലു പാര്‍ലമെന്റില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചു. യുവാക്കളുടെ ഡിജിറ്റല്‍ ആരോഗ്യവും രാജ്യത്തിന്റെ സുരക്ഷയും മുന്‍നിര്‍ത്തിയാണ് ഈ നീക്കം.

16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ട് തുടങ്ങുന്നതും ഉപയോഗിക്കുന്നതും നിയമവിരുദ്ധമാകും. ഉപയോക്താക്കളുടെ പ്രായം പരിശോധിക്കേണ്ട ചുമതല മെറ്റ, ഗൂഗിള്‍, എക്‌സ് തുടങ്ങിയ കമ്പനികള്‍ക്കായിരിക്കും. പ്രായപരിധി ലംഘിച്ച് അക്കൗണ്ട് തുടങ്ങിയാല്‍ അവ ഉടനടി റദ്ദാക്കണം. ഇന്ത്യന്‍ കുട്ടികളുടെ വിവരങ്ങള്‍ വിദേശ എഐ മോഡലുകളെ പരിശീലിപ്പിക്കാന്‍ ഉപയോഗിക്കുന്നത് തടയണം.

750 ദശലക്ഷം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുള്ള ഇന്ത്യയില്‍ ഇത്തരം ഒരു നിയമം വരുന്നത് വന്‍കിട ടെക് കമ്പനികളെ കാര്യമായി ബാധിക്കും. നിലവില്‍ കര്‍ശനമായ പ്രായപരിശോധന സംവിധാനങ്ങള്‍ ഇന്ത്യയില്‍ നിലവിലില്ല. മാതാപിതാക്കളുടെ മേല്‍നോട്ടത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, കടുത്ത നിരോധനം കുട്ടികളെ കൂടുതല്‍ അപകടകരമായ അണ്ടര്‍ഗ്രൗണ്ട് പ്ലാറ്റ്‌ഫോമുകളിലേക്ക് നയിച്ചേക്കാമെന്ന് മെറ്റാ പ്രതികരിച്ചു. ഗൂഗിള്‍, എക്‌സ് തുടങ്ങിയ കമ്പനികള്‍ വിഷയത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

administrator

Related Articles