ടെലിവിഷനുകളിലും ഒടിടി പ്ലാറ്റ്ഫോമുകളിലും കാണിക്കുന്ന വാർത്തകളും വിവരങ്ങളും വ്യാജമല്ലെന്ന് ഉറപ്പാക്കാൻ എഐ അധിഷ്ഠിത ‘ട്രസ്റ്റ് ഡിജിറ്റൽ ലേബലിങ്’ സംവിധാനം വരുന്നു. സ്വതന്ത്ര ഏജൻസികൾ സാക്ഷ്യപ്പെടുത്തിയ ആധികാരിക വാർത്തകൾക്ക് സ്ക്രീനിൽ പ്രത്യേക ട്രസ്റ്റ് ബാഡ്ജ് നൽകുന്ന രീതിയാണിത്.
സോഷ്യൽ മീഡിയയിൽ നിന്ന് തത്സമയം എടുക്കുന്ന വ്യാജ വീഡിയോകളും കൃത്രിമമായി നിർമ്മിച്ച ദൃശ്യങ്ങളും ചാനലുകളിൽ കാണിക്കുന്നത് തടയാൻ ഈ സുരക്ഷാ കവചം സഹായിക്കും.
വാർത്താ മാധ്യമങ്ങളുടെ ഉറവിടവും മാധ്യമ സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതോടൊപ്പം തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയാനും ഇത് വഴിയൊരുക്കുന്നു.

