മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്കില്‍ വര്‍ധിച്ചു വരുന്ന ആള്‍മാറാട്ട തട്ടിപ്പുകള്‍ തടയാന്‍ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സിംഗപ്പൂര്‍ സര്‍ക്കാര്‍ രംഗത്ത്. ഇതില്‍ മെറ്റയ്ക്ക് കര്‍ശന മുന്നറിയിപ്പും സമയപരിധിയുമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ടുകളും തട്ടിപ്പുകളും വര്‍ദ്ധിക്കുന്നത് തടയാന്‍ ഈ മാസം അവസാനത്തോടെ മെറ്റ മുഖം തിരിച്ചറിയല്‍ പോലുള്ള സാങ്കേതികവിദ്യ നടപ്പിലാക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സിംഗപ്പൂരിലെ പ്രധാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആള്‍മാറാട്ടം നടത്തിക്കൊണ്ടുള്ള പരസ്യങ്ങളും വ്യാജ അക്കൗണ്ടുകളും ഫേസ്ബുക്കില്‍ വര്‍ധിച്ചതാണ് ഈ നടപടിക്ക് പിന്നിലെ കാരണം. അതേസമയം നിശ്ചിത സമയത്തിനുള്ളില്‍ ഇക്കാര്യം പാലിക്കുന്നതില്‍ മെറ്റ പരാജയപ്പെട്ടാല്‍ കമ്പനിക്ക് മേല്‍ 65 ദശലക്ഷം രൂപ (ഏകദേശം 650,000 കോടി രൂപ) വരെ പിഴ ചുമത്തും. സമയപരിധി കഴിഞ്ഞാല്‍ പ്രതിദിനം 100,000 അമേരിക്കന്‍ ഡോളര്‍ (ഏകദേശം 7.7 ദശലക്ഷം രൂപ) പിഴ കൂടി ചുമത്തുമെന്നും സിംഗപ്പൂര്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവില്‍ പറയുന്നു.
2024 ജൂണ്‍ മുതല്‍ 2025 ജൂണ്‍ വരെയുള്ള കാലയളവില്‍ ഇത്തരം തട്ടിപ്പുകള്‍ കുത്തനെ ഉയര്‍ന്നു. ഈ തട്ടിപ്പുകള്‍ തടയാന്‍ ഏകദേശം 2,000 വ്യാജ പരസ്യങ്ങളും അക്കൗണ്ടുകളും സിംഗപ്പൂര്‍ പോലീസ് നീക്കം ചെയ്തിരുന്നു. 2024 ഫെബ്രുവരിയില്‍ പ്രാബല്യത്തില്‍ വന്ന സിംഗപ്പൂരിന്റെ പുതിയ ഓണ്‍ലൈന്‍ ക്രിമിനല്‍ ഹാര്‍ംസ് ആക്ട് പ്രകാരമാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ നിയമപ്രകാരം മെറ്റയില്‍ നിന്ന് ഇത്തരമൊരു ഉത്തരവ് ലഭിക്കുന്ന ആദ്യത്തെ പ്രധാന കേസാണിത്. ആളുകളെ കബളിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഫോട്ടോകളും വീഡിയോകളും ഉപയോഗിച്ച് തട്ടിപ്പുകാര്‍ തട്ടിപ്പ് നടത്തുന്നു. മെറ്റായ്ക്കെതിരെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ പറയുമ്പോഴും പക്ഷേ സിംഗപ്പൂരില്‍ തട്ടിപ്പ് പ്രശ്നം ഒരു പ്രധാന ആശങ്കയായി തുടരുന്നു. കൂടാതെ ഈ തട്ടിപ്പുകള്‍ പൊതുജനങ്ങളെ അപകടത്തിലാക്കുകയും സര്‍ക്കാരിലുള്ള വിശ്വാസം തകര്‍ക്കുകയും ചെയ്യുന്നതായി സിംഗപ്പൂര്‍ ആഭ്യന്തര മന്ത്രാലയം വിലയിരുത്തി.

