‘മലയാള സിനിമയ്ക്ക് മാത്രം കടിഞ്ഞാണ്‍’ നിയന്ത്രണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് സിബി മലയില്‍

‘മലയാള സിനിമയ്ക്ക് മാത്രം കടിഞ്ഞാണ്‍’ നിയന്ത്രണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് സിബി മലയില്‍

ഷെയിന്‍ നിഗം നായകനായ ‘ഹാല്‍’ എന്ന സിനിമയിലെ ചില രംഗങ്ങള്‍ നീക്കം ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതിനെതിരെ പ്രതികരണവുമായി സംവിധായകന്‍ സിബി മലയില്‍ രംഗത്തെത്തി.
”റീജിയണല്‍ സെന്‍സര്‍ ബോര്‍ഡില്‍ നിന്നും ‘യു/എ’ സര്‍ട്ടിഫിക്കറ്റ് ലഭിച്ച സിനിമയാണ് ഇത്. സിനിമയുടെ സിനോപ്‌സിസ് മാത്രം വായിച്ചതിന് ശേഷം ഇത്രയധികം കട്ടുകള്‍ വരുന്നത് അത്ഭുതകരമാണ്. ചിത്രം കാണാതെ തന്നെ നടപടിയിലേക്ക് പോകുക എന്ന് പറയുന്നത് ശരിയായ നടപടിയല്ല.

‘ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയില്‍ തുടങ്ങിയതാണ് ഈ പ്രവണത. അതിനെതിരെ നമ്മള്‍ പ്രതികരിച്ചിരുന്നു. സിനിമയില്‍ ഇനി എന്തൊക്കെ ഉപയോഗിക്കാം, ഏതൊക്കെ വാക്കുകള്‍ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് സെന്‍സര്‍ ബോര്‍ഡിന്റെ ഭാഗത്തുനിന്ന് ഒരു നിര്‍ദ്ദേശം ലഭിക്കുകയാണെങ്കില്‍ നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമയ്ക്ക് മാത്രം ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ വരുന്നത് എന്തിനാണെന്നും സിബി മലയില്‍ ചോദിച്ചു.

ബീഫ് ബിരിയാണി രംഗം ഒഴിവാക്കണം എന്നാണ് സിബിഎഫ്സി ആവശ്യപ്പെട്ടിരിക്കുന്നത്. ധ്വജ പ്രണാമം, സംഘം കാവലുണ്ട്, രാഖി പരാമര്‍ശങ്ങള്‍ എന്നിവ നീക്കം ചെയ്യാമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം. ഇവയെല്ലാം അടക്കം 15 സീനുകളില്‍ മാറ്റങ്ങള്‍ വേണമെന്ന് സിബിഎഫ്‌സി അറിയിച്ചു. ഈ മാറ്റങ്ങള്‍ വരുത്തിയാല്‍ സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നാണ് സിബിഎഫ്സിയുടെ നിലപാട്. സിബിഎഫ്‌സി നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ജെ വി ജെ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

administrator

Related Articles