കൊച്ചി:കേരളത്തിലെ പ്രമുഖ മീഡിയ, ഇൻ്റർനെറ്റ് സംരംഭമായ കേരളവിഷൻ പുസ്തക പ്രസാധന രംഗത്തേക്ക്
ചുവട് വെക്കുകയാണ്. കേരളവിഷൻ പബ്ലിക്കേഷൻസിന്റെ ആദ്യപുസ്തകം, മാധ്യമ പ്രവർത്തകൻ ഷംനാദ് പുതുശേരി എഴുതിയ ‘സംപ്രേഷണ യോഗ്യമല്ലാത്ത കഥകൾ’ ഗാനരചയിതാവ് വയലാർ ശരത് ചന്ദ്രവർമ്മ ആലപ്പുഴയിൽ പ്രകാശനം ചെയ്തു. ആദ്യ കോപ്പി ഗായിക ദലീമ – എംഎൽഎ ഏറ്റുവാങ്ങി. പുസ്തകത്തിൻ്റെ ആദ്യ വിൽപ്പനയായി 100 കോപ്പികൾ, യെല്ലോ ക്ലൗഡ് മാനേജിംഗ് ഡയറക്ടർ ശിവപ്രസാദ് എഴുത്തുകാരിയും നടിയുമായ ഗായത്രി അരുണിൽ നിന്ന് സ്വീകരിച്ചു.
സിഒഎ സംസ്ഥാന പ്രസിഡണ്ട് പ്രവീൺ മോഹൻ ആമുഖപ്രസംഗം നടത്തി. പി.ബി. സുരേഷ് ( ജനറൽ സെക്രട്ടറി, സിഒഎ.), ബിനു ശിവദാസ് (ട്രഷറർ, സിഒഎ), കെ. ഗോവിന്ദൻ (ചെയർമാൻ, കെസിസിഎൽ), സിബി. പി.എസ്. (ചെയർമാൻ, കേരളവിഷൻ ന്യൂസ്), പ്രിജേഷ് അച്ചാണ്ടി (എംഡി., കേരളവിഷൻ ന്യൂസ്), എൻ. ഇ. ഹരികുമാർ (എഡിറ്റർ, കേരളവിഷൻ പബ്ലിക്കേഷൻസ്), കെ. വിജയകൃഷ്ണൻ (പ്രസിഡണ്ട്, സിഡ്‌കോ) എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പുസ്തക രചയിതാവ് ഷംനാദ് പുതുശേരി നന്ദി പ്രകാശിപ്പിച്ചു.


