സത്യന്‍ ചലച്ചിത്ര പുരസ്‌കാരം ഉര്‍വശിക്ക്

സത്യന്‍ ചലച്ചിത്ര പുരസ്‌കാരം ഉര്‍വശിക്ക്

കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ ‘സത്യന്‍ ചലച്ചിത്ര പുരസ്‌കാരം’ നടി ഉര്‍വശിക്ക്. മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവന പരിഗണിച്ചാണ് നടിയ്ക്ക് പുരസ്‌കാരം. 50,000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. നാടക രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്‌ക്കാരം കെ.എം ധര്‍മന് മാണിയാട്ട് കോറസ് കലാസമിതി ഏര്‍പെടുത്തിയ എന്‍.എന്‍ പിള്ള പുരസ്‌ക്കാരവും ഇക്കുറി ഉര്‍വശിയ്ക്കാണ്.

നടന്‍ വിജയരാഘവന്‍, പി.വി. കുട്ടന്‍, ടി.വി ബാലന്‍ എന്നിവരടങ്ങിയ ജുറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. നാടക മല്‍സരത്തിന്റെ സമാപന ദിവസമായ നവംബര്‍ 23 ന് മന്ത്രി വി.എന്‍ വാസവന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. അതേസമയം, സത്യന്‍ ചലച്ചിത്ര പുരസ്‌കാരം നടന്‍ സത്യന്റെ ജന്മവാര്‍ഷിക ദിനമായ നവംബര്‍ 9-ന് ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് നടിക്ക് കൈമാറും.

administrator

Related Articles